ഫ്ലോർ കണ്ണാടി പോലെ തിളങ്ങുവാൻ ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാം

മഴക്കാലം ആകുമ്പോൾ പ്രാണികളുടെയും ഈച്ചയുടെയും ശല്യം കൂടുതലായി കാണപ്പെടുന്നു. ഇതുകൂടാതെ നമ്മൾ എത്ര തന്നെ തുടച്ചാലും തറ വൃത്തി അല്ലാതെ ഒട്ടി പിടിക്കുന്ന അവസ്ഥയാണ്. ഇതിനെല്ലാം നമുക്ക് ചെയ്യാവുന്ന നല്ലൊരു പരിഹാരമാർഗമാണ് ഈ വീഡിയോയിലൂടെ നൽകുന്നത്. ഫ്ലോർ നല്ലപോലെ ക്ലീൻ ചെയ്യുന്നതിനും സുഗന്ധം ഉണ്ടാകുന്നതിനു ഈച്ചയും പ്രാണികളും വരാതിരിക്കുന്നതിനും നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കാം.

   

അതിനായി ആദ്യം തന്നെ കുറച്ച് വെള്ളമെടുത്ത്, അതിലേക്ക് ഡെറ്റോൾ ഒഴിച്ച് കൊടുക്കുക. ഡെറ്റോൾ വെള്ളത്തിലേക്ക് ഒഴിക്കുകയാണെങ്കിൽ പാറ്റകളെയും പ്രാണികളെയും എളുപ്പത്തിൽ തുരത്താം. പിന്നീട് അതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. കർപ്പൂരം ചേർക്കുമ്പോൾ തറയിൽ നല്ല സുഗന്ധം ഉണ്ടാകും. കർപ്പൂരത്തിന്റെ ഗുണങ്ങൾ ഒട്ടും തന്നെ ചെറുതല്ല, വീട് മുഴുവനും ഒരു പോസിറ്റിവിറ്റി ഉണ്ടാക്കിയെടുക്കുവാൻ.

വളരെ ഉപകാരപ്രദമാകുന്നു. പിന്നീട് അതിലേക്ക് കുറച്ചു പുൽ തൈലം കൂടി ചേർത്തു കൊടുക്കണം. കുഞ്ഞിച്ചകളെ തുരത്താൻ ഏറ്റവും സഹായകമായ ഒന്നാണ് പുൽ തൈലം. മഴ സമയത്തുണ്ടാകുന്ന പ്രത്യേകമായ ദുർഗന്ധവും കീടാണുക്കളെല്ലാം ഇല്ലാതാകും. ഇതിൽ ചേർത്തിരിക്കുന്ന ചേരുവകൾ എല്ലാം ഏറെ ഗുണകരമാണ്. ഈയൊരു സൊലൂഷൻ ഉപയോഗിച്ച് തറ തുടച്ചെടുക്കുകയാണെങ്കിൽ.

കണ്ണാടി പോലെ തിളങ്ങും. ടൈലുകൾ മാത്രമല്ല സിമൻറ് ഇട്ട തറയും മാർബിളും ഇത് ഉപയോഗിച്ച് തന്നെ തുടയ്ക്കാവുന്നതാണ്. നമ്മൾ പലപ്പോഴും തുടയ്ക്കുമ്പോൾ തന്നെ ഫാൻ ഓൺ ചെയ്യാറുണ്ട് എന്നാൽ അങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിൻറെ അംശം തറയിൽ തന്നെ കാണപ്പെടാറുണ്ട് അത് വൃത്തികേടായി മാറുന്നു. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന അടിപൊളി ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.