കീറിയ തുണി റെഡിയാക്കുവാൻ ഇനി തുന്നൽ അറിയേണ്ട ആവശ്യമില്ല! ഒരു കിടിലൻ സൂത്രം

നമ്മൾക്ക് ഇഷ്ടപ്പെട്ട തുണികൾ പെട്ടെന്ന് കീറിയാൽ നമ്മൾ തയ്യൽ കടയിൽ കൊടുത്തയക്കേണ്ടിവരും അല്ലെങ്കിൽ തുന്നൽ അറിയുന്നവർ ആണെങ്കിൽ വീട്ടിൽ തന്നെ സ്റ്റിച്ച് ചെയ്യേണ്ടിവരും. എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല കീറിയ തുണികൾ നമുക്ക് തന്നെ ശരിയാക്കി എടുക്കാം. തുന്നൽ അറിയാത്തവർക്കും ഈസിയായി തന്നെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത്.

   

സെയിം മെറ്റീരിയലും കളറും വരുന്ന ഒരു കഷ്ണം തുണിയാണ്. കീറിയഭാഗം നല്ല രീതിയിൽ ഷേപ്പ് ചെയ്തെടുക്കുക അതിനുശേഷം അതിനേക്കാളും വലിപ്പത്തിൽ ഒരു കഷ്ണം കട്ട് ചെയ്യണം. പിന്നീട് ഇതിനായി ആവശ്യമായിട്ടുള്ളത് ഒരുപാട് സൗണ്ട് കേൾക്കാത്ത ഒരു പ്ലാസ്റ്റിക്കിന്റെ കവർ ആണ്. സാധനങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന കവർ അല്ലെങ്കിൽ കടയിൽ നിന്നും.

സിപ് ലോക്കിന്റെ കവറും വാങ്ങിക്കാം നമ്മൾ നേരത്തെ കട്ട് ചെയ്തു വെച്ച തുണിയെക്കാളും വലിപ്പമുള്ള പ്ലാസ്റ്റിക് കവർ വേണം മുറിച്ചെടുക്കുവാൻ. ആദ്യം തന്നെ ഒരു പേപ്പർ വെച്ച് അതിനു മുകളിലായി നമ്മൾ കട്ട് ചെയ്ത തുണിയുടെ കഷണം വെക്കുക പിന്നീട് അതിനു മുകളിലായി കീറിയ തുണിയും വയ്ക്കുക. അതിനു മുകളിൽ ആയി പ്ലാസ്റ്റിക്കിന്റെ ഷീറ്റ് കൂടി വെച്ച് കൊടുക്കണം.

പിന്നീട് അതിനു മുകളിൽ ഒരു എ ഫോർ ഷീറ്റ് കൂടി വെച്ചുകൊടുത്തു നല്ലപോലെ അയൺ ചെയ്തെടുക്കേണ്ടതുണ്ട്. ആദ്യം ചെറിയ ചൂടിൽ അയൺ ചെയ്തു പിന്നീട് അല്പം ചൂടു കൂട്ടി അയൺ ചെയ്തെടുക്കുക. ഈയൊരു സൂത്രം ഇതുവരെയും അറിയാത്തവർ ഉറപ്പായും ട്രൈ ചെയ്തു നോക്കണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.