നിങ്ങളുടെ വസ്ത്രങ്ങളും ഇനി വടി പോലെയാക്കാൻ ഒരു പണ ചിലവും ഇല്ല

മറ്റുള്ള വസ്ത്രങ്ങൾ പോലെയല്ല ഉപയോഗിച്ചാൽ ഇത്തരത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ശരീരത്തിൽ കിടക്കുന്നത് കാണുന്നതുതന്നെ ഒരു വൃത്തികേട് ആയിരിക്കും. അതുകൊണ്ടുതന്നെ ഉറപ്പായും നിങ്ങളുടെ ശരീരത്തിൽ വസ്ത്രങ്ങൾ കിടക്കുമ്പോൾ അതിന് മനോഹാരിത ഉണ്ടാകണമെങ്കിൽ ഇവ കോട്ടൻ വസ്ത്രങ്ങളാണ് എങ്കിൽ ഉറപ്പായും ഇത് കഞ്ഞി പശ മുക്കേണ്ടത് ഒരു ആവശ്യകതയാണ്.

   

എന്നാൽ കഞ്ഞി പശ മുക്കി ഉപയോഗിക്കുമ്പോൾ ചില സമയങ്ങളിൽ വസ്ത്രങ്ങൾക്ക് കഞ്ഞിവെള്ളത്തിന്റെ ഗന്ധം ഉണ്ടാകാറുണ്ട്. ഇങ്ങനെ കഞ്ഞി പശ മുക്കി തേച്ച് ഉപയോഗിച്ചാൽ വസ്ത്രങ്ങൾ വടി പോലെ നല്ല വൃത്തിയായി ശരീരത്തിൽ കിടക്കും. നിങ്ങൾക്കും നിങ്ങൾ കഞ്ഞിവെള്ളത്തിന് ഇത്തരത്തിലുള്ള സുഗന്ധമോ ദുർഗന്ധമോ ഇല്ലാതെ വളരെ ഭംഗിയായി വസ്ത്രങ്ങളെ കഞ്ഞി മുക്കിയെടുക്കാൻ ഇനി ഇതു മാത്രം മതി.

എപ്പോഴും അടുക്കളയിലുള്ള ഈ ഒരു കാര്യം ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഇങ്ങനെ ഒരു പശ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനായി ഒരു ലിറ്റർ വെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കാം. ഇത് ഒന്ന് നന്നായി ചൂടായി വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്ത് ചൂടാറിയശേഷം ഒരു വലിയ ബേസിനിലേക്ക് അരിച്ച് ഒഴിച്ച് ഉപയോഗിക്കാം.

സാധാരണ ഉപയോഗിക്കുന്ന കഞ്ഞി പശയേക്കാൾ കൂടുതൽ ഗുണപ്രദമായി ഇനി ഇങ്ങനെയും നിങ്ങൾക്ക് പശ ഉണ്ടാക്കാം. വസ്ത്രങ്ങൾക്ക് നല്ല ഒരു സുഗന്ധം ലഭിക്കാൻ വേണ്ടി സോഫ്റ്റ്നസ് സ്പ്രേ ഇനി വീട്ടിൽ ഉണ്ടാക്കാം. ഒരു ടീസ്പൂൺ കോൺഫ്ലവറും ഏതെങ്കിലും ഒരു എസ്സൻഷ്യൽ ഓയിലോ പഴയ അത്തറും മാത്രം മതി ഇതിന്.