സെക്കൻഡുകൾ കൊണ്ട് ഉറുമ്പുകൾ പമ്പകടക്കും, ഒരു മാന്ത്രിക ലിക്വിഡ്…

എല്ലാ വീടുകളിലെയും ശല്യക്കാരാണ് ഉറുമ്പുകൾ. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളുമെല്ലാം പലയിടങ്ങളിലായി വലിച്ചെറിഞ്ഞ് അതിലെല്ലാം ഉറുമ്പുകൾ വന്നു പിടിക്കുന്നു സാഹചര്യം പലപ്പോഴായി ഉണ്ടാകുന്നു. എന്നാൽ ഉറുമ്പുകളെ കൊല്ലുന്നതിനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ.

   

വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ ഇവ ഉപയോഗിക്കുന്നത് മൂലം അവർ ആ വസ്തുക്കൾ തൊടുന്നതിനും എടുക്കുന്നതിനും എല്ലാം സാധ്യതകൾ ഏറെയാണ് അതുകൊണ്ടുതന്നെ പലപ്പോഴായും നമ്മൾ ഇത്തരം വസ്തുക്കൾ ഉപയോഗിക്കാറില്ല. 10 സെക്കൻഡുകൾ കൊണ്ട് നമ്മുടെ വീട്ടിലെ ഉറുമ്പിന്റെ ശല്യം ഒഴിവാക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം.

ഉറുമ്പ് പൊടി യെക്കാളും വളരെ സുരക്ഷിതമായ ഒരു ലിക്വിഡ് ആണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത് അതിലൂടെ ഉറുമ്പുകളെ തുരത്തുവാൻ സാധിക്കും. ഈ ലിക്വിഡ് തയ്യാറാക്കാനായി നമ്മൾ ഉപയോഗിക്കുന്നത് വീട്ടിൽ വളരെ സൗർവ്വസാധാരണമായി കാണുന്ന രണ്ടു പദാർത്ഥങ്ങളാണ് ഒന്ന് സോപ്പ് പൊടിയും മറ്റൊന്ന് വിനാഗിരിയും. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരത്തിലുള്ള സോപ്പ് പൊടിയും ഇതിനായി എടുക്കാവുന്നതാണ്.

ആദ്യമായി ഒരു ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി ചേർത്ത് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കലക്കി യോജിപ്പിക്കുക. പിന്നീട് ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉറുമ്പുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. നിമിഷനേരം കൊണ്ട് തന്നെ അവയെ തുരത്തി ഓടിക്കുവാൻ സാധിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.