എല്ലാ വീടുകളിലും പൊതുവേ ഉപയോഗിച്ച് വരാറുള്ള പ്ലേറ്റ് ആണ് ഫൈബർ പ്ലേറ്റ്. മറ്റ് പ്ലേറ്റുകളിൽ നിന്നും ഫൈബർ പ്ലേറ്റ് ഉപയോഗിക്കുമ്പോൾ ഉപയോഗിച്ച് കുറച്ച് കാലത്തിനുശേഷം പത്രത്തിന്റെ അകത്തും പുറത്തുമായി കറപിടിച്ചു പോകുന്നു. കൂടുതലും മഞ്ഞ നിറം പെട്ടന്നു തന്നെ വരുന്നത് കാണാം.
ഈ കറകൾ എല്ലാം വൃത്തിയാക്കുന്നതിന് ഒരുപാട് സമയം വേണ്ടി വരുന്നു. സ്ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കുമ്പോൾ പ്ലേറ്റിൽ എല്ലാം തന്നെ വരകൾ വീഴാനും സാധ്യതയുണ്ട്. പിന്നീട് ആ പ്ലേറ്റുകൾ എല്ലാം കളയുകയാണ് പതിവ്. എന്നാൽ ഇനി ഉരച്ചു കഷ്ടപ്പെടാതെ കറപിടിച്ച ഫൈബർ പ്ലേറ്റ് വൃത്തിയാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക.
അതിലേക്ക് കുറച്ച് ക്ലോറക്സ് ഒഴിച്ച് കൊടുക്കുക. അതിനുശേഷം കറപിടിച്ച പ്ലേറ്റ് ഈ വെള്ളത്തിലേക്ക് മുക്കിവയ്ക്കുക. നല്ലതുപോലെതന്നെ പ്ലേറ്റ് മുങ്ങിയ കിടക്കണം. ഒരു ഓവർ നെറ്റ് മുഴുവൻ ഇതുപോലെ മുക്കി വക്കുക. അതിനുശേഷം പ്ലേറ്റ് എടുത്തു നോക്കുക. പ്ലേറ്റിൽ ആദ്യം ഉണ്ടായിരുന്ന കറകൾ എല്ലാം തന്നെ പോയിരിക്കുന്നത് കാണാം.
അതിനുശേഷം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കുക. ഈ രീതിയിൽ തന്നെ പ്ലേറ്റുകൾ മാത്രമല്ല ഫൈബറിന്റെ ഏതു പാത്രം വേണമെങ്കിലും ഈ രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇനി കറപിടിച്ച പ്ലേറ്റ് ആരും കളയേണ്ടതില്ല. വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.