അരി പൊടി ഉപയോഗിച്ച് കൊണ്ട് റസ്റ്റോറന്റ് നിന്നും കിട്ടുന്ന നല്ല അടിപൊളി റൊട്ടി 10 മിനിറ്റ് കൊണ്ട് വീട്ടിൽ തയ്യാറാക്കി എടുക്കാം. ചപ്പാത്തി കഴിച്ചു മടുത്ത് പോയെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒന്നര സ്പൂൺ അരിപ്പൊടി ചേർക്കുക.
അതിലേക്ക് ഒന്നര സ്പൂൺ മൈദ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി എടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തിയുടെ മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചു എടുക്കുക. അതിനുശേഷം അതിൽ നിന്നും ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം മൈദ പൊടിയിൽ മുക്കി പരത്തിയെടുക്കുക.
ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക. എല്ലാ മാവും ഇതുപോലെ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി വെക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച ഓരോ റൊട്ടിയും വച്ചു കൊടുക്കുക. അതിനുശേഷം രണ്ടു ഭാഗവും നന്നായി ചുട്ടെടുക്കുക. ചുട്ട് എടുക്കുമ്പോൾ അതിലേക്ക് ആവശ്യമായ ബട്ടർ തേച്ചു കൊടുക്കുക.
ശേഷം രണ്ടു ഭാഗവും നന്നായി തന്നെ ചുട്ടെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക . ഈ രീതിയിൽ തന്നെ തയ്യാറാക്കിവെച്ച എല്ലാ റൊട്ടിയും ചുട്ടെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ റൊട്ടി രാവിലെയും വൈകുന്നേരവും ഉണ്ടാക്കി കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.