സപ്പോട്ട കഴിക്കാൻ ഇഷ്ടമുള്ളവർ ആണോ. എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. | Benefits Of Sapota

എല്ലാവർക്കും ഏറെ പരിചിതമായ ഒരു പഴമാണ് സപ്പോട്ട. കൂടുതലായും ഈ പഴത്തെ ഷേക്ക്‌ ഉണ്ടാക്കാനാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ അതുമാത്രമല്ല ധാരാളം ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സപ്പോട്ട വളരെ നല്ലതാണ്. ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു. പ്രായമായവരിൽ കാഴ്ചയുടെ പ്രശ്നങ്ങൾ ഇത് പരിഹരിക്കുന്നു. അണുബാധയും വീക്കവും തടയുന്ന ടാനിൽ എന്ന ഘടകം ധാരാളം സപ്പോട്ടയിൽ അടങ്ങിയിരിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ഇതു വളരെയധികം സഹായിക്കുന്നു.

   

കൂടാതെ സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, ഫൈബർ, പോഷകങ്ങൾ എന്നിവയെല്ലാം ക്യാൻസർ രോഗത്തെ പ്രതിരോധിക്കുന്നു. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ ചർമ്മ പരിരക്ഷയ്ക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന അയൺ, ഫോസ്ഫറസ്, കാൽസ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തെ നിലനിർത്തുന്നു. ശരീരത്തിന് ഊർജം നൽകുന്ന ഗ്ലൂക്കോസിന്റെ അളവ് സപ്പോർട്ടയിൽ വളരെയധികം കൂടുതലാണ്. കൂടാതെ സപ്പോട്ട ശരീരത്തിലെ മൂത്രത്തിന് അളവ് വർദ്ധിപ്പിക്കുന്നു.

അതുവഴി ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ്, വൈറ്റമിൻ എ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്. ഗർഭകാലത്തെ ക്ഷീണം ഇതോടെ ഇല്ലാതാക്കുന്നു. സപ്പോർട്ട് യിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. കൂടാതെ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയും തടയുന്നു.

പ്രായമാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ചുളിവുകളെ ഇല്ലാതാക്കാൻ സപ്പോട്ട കഴിക്കുന്നത് ശീലമാക്കുക. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം നല്ലതാണ്. ഇത്രയേറെ ഗുണങ്ങളാണ് സപ്പോട്ട കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത്. എല്ലാവരും സപ്പോട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *