രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏത് തന്നെയായാലും അവയ്ക്കെല്ലാം കൂടെ കഴിക്കാൻ ചെറുപയർ ഉപയോഗിച്ച് ഇതുവരെ ആരും ചെയ്തു നോക്കാത്ത ഒരു കറി ഉണ്ടാക്കി നോക്കാം. ഇനി വീട്ടമ്മമാർക്ക് ബ്രേക്ഫാസ്റ്റ് ഏതു തന്നെയായാലും കറി ഇതൊന്നു മതി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചി, എട്ടു വെളുത്തുള്ളി ഇട്ട് നന്നായി അരച്ചെടുക്കുക.ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വക്കുക.
അതേ മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ, രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം കാൽ ടീസ്പൂൺ പെരുംജീരകം, ഒരു ഏലക്കായ, ഒരു ചെറിയ കഷണം കറുവപ്പട്ട, നാലഞ്ചു ഗ്രാമ്പൂ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി, 3 പച്ചമുളക് കീറിയത് ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും തക്കാളിയും ചേർക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അരപ്പിന്റെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. നല്ലപോലെ അരപ്പെല്ലാം പാകം ആയതിനുശേഷം വേവിച്ചുവെച്ച ചെറുപയർ ഇട്ടു കൊടുക്കുക. അതിലേക്ക് കറിക്ക് ആവശ്യമായ വെള്ളവും ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക.
അതേസമയം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായതിനു ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. അതിലേക്ക് 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വറുത്തു വന്നതിനു ശേഷം മൂന്നു വറ്റൽമുളക് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ചൂടാക്കി കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ഇറക്കിവെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.