ചോറിനൊപ്പം നല്ല രുചിയുള്ള അച്ചാർ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാൻ പറ്റും. രുചികരമായ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നെല്ലിക്ക അച്ചാർ പരിചയപ്പെടാം. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക.
എണ്ണ ചൂടായതിനു ശേഷം അച്ചാറിന് ആവശ്യമായ നെല്ലിക്ക ഇട്ടു കൊടുക്കുക. നെല്ലിക്കയുടെ തൊലി വിട്ടുവരുന്ന പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിന്റെ അല്ലികൾ എല്ലാം വേർപെടുത്തി എടുക്കുക. അടുത്തതായി അതേ പാനിലേക്ക് 2 ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക.
അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു കുടം വെളുത്തുള്ളി, 10 പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വന്നതിനു ശേഷം ശേഷം തീ കുറച്ചു വച്ച് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം പച്ചമണം മാറുമ്പോൾ ആവശ്യത്തിന് വിനാഗിരി ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
ശേഷം ഇളക്കിയോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉലുവപ്പൊടിയും കായപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം നന്നായി ചൂടാക്കിയെടുക്കുക. ആവശ്യമെങ്കിൽ വീണ്ടും വിനാഗിരി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന നെല്ലിക്ക ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നെല്ലിക്ക പാകമായ തിനുശേഷം ഇറക്കി വെക്കാം. രണ്ടുദിവസത്തിനുശേഷം എടുത്ത് ഉപയോഗിക്കുകയാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.