മിക്കവാറും എല്ലാ വീടുകളിലും തന്നെ വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമായിരിക്കും ചായ അരിപ്പയിലെ കറ. കുറെ നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ അരിപ്പയിൽ കറ പിടിക്കുന്നത് സ്വഭാവികമാണ്. ഇതുപോലെ ഉള്ള സമയത്തു പുതിയ അരിപ്പ വാങ്ങുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന പല സ്റ്റീൽ വസ്തുക്കളും പെട്ടെന്ന് കറപിടിച്ചു പോകുന്നു.
ഇത്തരം പ്രശ്നങ്ങൾ ഇനി പെട്ടെന്നുതന്നെ ഇല്ലാതാക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിനു വെള്ളം ഒഴിച്ച് കലക്കിയെടുക്കുക. അതിനുശേഷവും കഴുകേണ്ട പാത്രങ്ങൾ അതിലേക്ക് മുക്കിവയ്ക്കുക. ശേഷം വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് സോപ്പ് പൊടി ഇട്ടു കൊടുക്കുക. പാത്രം കഴുകുന്ന ഏതു ലോഷൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം വെള്ളം നല്ലതുപോലെ തിളച് പത വന്നാൽ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക.
ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. ഇപ്പോൾ തന്നെ കാണാം കറ എല്ലാം പോയി നല്ല വൃത്തിയായി ഇരിക്കുന്നത്. ഇനിയൊരു വീട്ടമ്മമാരും കറ പിടിച്ച ഇത്തരം പാത്രങ്ങൾ കളയേണ്ടതില്ല. ഈ രീതി ഉപയോഗിച്ച് നിമിഷനേരം കൊണ്ടു തന്നെ പുതിയതാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ഇത് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.