മീൻകറി എല്ലാവർക്കും ഇഷ്ടമാണ്. മീൻ ഇടാത്ത ഒരു മീൻകറിയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇനി അതുപോലെ ഒരു മീൻ കറി ഉണ്ടാക്കാം. മീൻ ഇടാതെ മീൻ കറിയുടെ രുചിയിൽ ഇന്നു തന്നെ ഒരു മീൻകറി തയ്യാറാക്കുക. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഒരു നുള്ള് ഉലുവ ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി, ഇഞ്ചി ചെറുതായി വാടി വന്നതിനുശേഷം അതിലേക്ക് 3 പച്ചമുളക് ചേർത്ത് കൊടുക്കുക. ഒരു വലിയ സവാള ചെറുതായരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാള നല്ലതുപോലെ വാടി വന്നതിനുശേഷം അതിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. നല്ലതുപോലെ ഇളക്കി കൊടുക്കുക. തക്കാളി ചെറുതായി ഒന്ന് വാടിയതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മഞ്ഞപ്പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം കാൽകപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം തക്കാളിയും സവാളയും എല്ലാം നല്ലപോലെ വേവിച്ചെടുക്കുക.
അതിലേക്ക് പുളിക്ക് ആവശ്യമായ രണ്ടു കുടംപുളി ഇട്ട് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ഇട്ടു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് അരച്ച് വച്ച തേങ്ങ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്.
ശേഷം കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി നന്നായി തിളച്ച് ചെറുതായൊന്നു കുറുക്കി വന്നതിനുശേഷം കറിവേപ്പില ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പച്ചവെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യമെങ്കിൽ കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം തീ ഓഫ് ചെയ്ത് അടച്ചുവെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. മീൻ കഴിക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് മീൻ ഇടാത്ത മീൻകറി തയ്യാറാക്കിയ കൊടുക്കുക. ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.