എല്ലാവർക്കും ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് കളെ കുറിച്ച് അത്യാവശ്യം കാര്യങ്ങൾ അറിയാവുന്നതാണ് എന്നാൽ കാലിൻറെ രക്തക്കുഴലുകൾ ഇലേക്ക് ബ്ലോക്ക് ഉണ്ടാകുന്നത് അധികമാർക്കും അറിയണമെന്നില്ല. ഹൃദയത്തിൽ ബ്ലോക്ക് ഉള്ള ആളുകളിൽ പല ആളുകൾക്കും കാലിൽ ബ്ലോക്ക് ഉണ്ടാകാറുണ്ട്. കാതിൽ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പോലെ തന്നെയാണ്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന പുകവലിക്കുന്ന ആളുകളിൽ ആണ് അതുപോലെ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ ഇത്തരം അസുഖങ്ങൾ ഉള്ള ആളുകളിലും ഇത് കണ്ടുവരുന്നുണ്ട്.
ഇങ്ങനെ കാലിൽ രക്തയോട്ടം കുറയുകയാണെങ്കിൽ അവർക്ക് നടക്കുന്ന സമയത്ത് കാലിൽ കടച്ചിൽ വരുന്നതാണ്. ആദ്യം കാലിൽ താഴെ ഭാഗത്താണ് വേദന വരുന്നത് പിന്നെ മുകളിലേക്ക് കയറി കയറി വരുന്നതായിരിക്കും. അതിൽ കൂടുതൽ ദൂരം നടക്കുമ്പോൾ വന്നിരുന്ന പ്രയാസങ്ങൾ പോകെപ്പോകെ കുറച്ചുദൂരം നടക്കുമ്പോൾ വരുന്നതായി നമുക്ക് അനുഭവപ്പെടും. പിന്നെ നമുക്ക് കുറച്ചു കഴിയുമ്പോൾ വെറുതെയിരിക്കുമ്പോൾ അല്ലെങ്കിൽ കിടന്നുറങ്ങുമ്പോൾ വേദന വരുന്ന സ്ഥിതി വിശേഷണ ത്തിലേക്ക എത്തിച്ചേരുന്നത് ആയിരിക്കും.
ഇതിനാദ്യം നേരത്തെ തന്നെ പ്രശ്നം കണ്ടെത്തി കഴിഞ്ഞാൽ കാലിൽ ബ്ലോക്ക് ഉണ്ടെന്നു സംശയം ഉണ്ടായിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് കാലിലെ രക്തയോട്ടം അറിയുന്നതിനുള്ള ടെസ്റ്റ് ആണ്. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കാലിൽ ആൻജിയോഗ്രാം ടെസ്റ്റ് ആണ് പിന്നീട് ചെയ്യേണ്ടത്. അതായത് കാലിൽ ബ്ലോക്ക് എവിടെയാണ് എന്ന് കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് ആണ്. അതിൽ കാലിൽ കുറച്ചു ബ്ലോക്ക് ആണ് ഉള്ളതെങ്കിൽ മെഡിസിൻ കഴിച്ചാൽ മതിയാകും.
കൂടുതൽ വരാതിരിക്കാൻ പുകവലി നിർത്തുക ഷുഗർ കണ്ട്രോൾ ചെയ്യുക ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ചെയ്യേണ്ടത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.