എല്ലാ വീടുകളിലും ദിവസവും കുമിഞ്ഞു കൂടുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ. നമ്മൾ ഓരോ സാധനങ്ങൾ വാങ്ങിക്കുമ്പോഴും ഒരുപാട് പ്ലാസ്റ്റിക് കവറുകൾ ലഭിക്കുന്നു. ഇത് പലപ്പോഴും നമ്മൾ കത്തിക്കാറാണ് പതിവ് എന്നാൽ പ്ലാസ്റ്റിക് കവർ വളരെ ഇഫക്ടീവായി തന്നെ നമുക്ക് വീടുകളിൽ ഉപയോഗിക്കാം. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടാവുകയും അത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
പ്ലാസ്റ്റിക്ക് റീ യൂസ് ചെയ്യാൻ കഴിയുന്ന ഒരുപാട് വഴികളുണ്ട് അത് മനസ്സിലാക്കി ഇത്തരത്തിൽ ട്രൈ ചെയ്തു നോക്കുക. ഇവിടെ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന പോലത്തെ ഒരു ഗ്ലൗസ് തയ്യാറാക്കാൻ സാധിക്കും. ഇത് ഉണ്ടാക്കിയെടുക്കുന്ന രീതി വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു. ഏതുതരത്തിലുള്ള പ്ലാസ്റ്റിക് കവറും ഇതിനായിട്ട് ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ കയ്യിലുള്ള ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുകൊണ്ട് വളരെ നല്ല ഗ്ലൗസ് തയ്യാറാക്കാം. ആദ്യം തന്നെ നല്ല കട്ടിയുള്ള ഒരു പേപ്പർ എടുത്ത് അതിലേക്ക് നമ്മുടെ കയ്യിലെ അളവിനെക്കാൾ കൂടുതൽ വലിപ്പത്തിൽ വരച്ചു കൊടുക്കുക. നമ്മുടെ കയ്യിനേക്കാൾ കൂടുതൽ വലുപ്പത്തിൽ വേണം എന്നാൽ മാത്രമേ ഉണ്ടാക്കിയാൽ കയ്യിലേക്ക് കയറുകയുള്ളൂ. വരച്ച ഭാഗം ഒരു ബ്ലേഡ് ഉപയോഗിച്ച്.
നല്ലപോലെ വൃത്തിയായി മുറിച്ചെടുക്കുക. അതിനുശേഷം നമ്മൾ ഏത് കവർ ഉപയോഗിച്ചാണ് ഗ്ലൗസ് തയ്യാറാക്കുന്നത് അതിനുമുകളിലായി മുറിച്ചുവെച്ച കൈയിന്റെ ഭാഗം വെച്ചു കൊടുക്കുക. വരച്ചെടുത്തതിൽ നിന്നും കുറച്ചു ഗ്യാപ്പ് വിട്ടുമാത്രം മുറിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമുക്ക് രണ്ട് ലയർ ആയിട്ടാവും കിട്ടുക. ഇത് തയ്യാറാക്കുന്ന വിധം അറിയുന്നതിനായി വീഡിയോ കാണൂ.