എല്ലാ അമ്മമാരും പലപ്പോഴായി ഉയർത്തുന്ന ഒരു സംശയമാണ് കുട്ടികളിലെ വിരശല്യം. എന്താണ് ഈ വീര, എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്, എന്തെല്ലാം ആണ് ഇത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിങ്ങനെ പല അമ്മമാരും ചോദിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വിരശല്യത്തിന് കുറിച്ചും അതിനുള്ള പരിഹാര മാർഗവും എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് ഷെയർ ചെയ്യുന്നത്. കുട്ടികളെയാണ് കൃമികടി എന്ന അസ്വസ്ഥത കൂടുതലായി കാണപ്പെടുന്നത് . കൃമികടി എന്ന അസ്വസ്ഥത മാത്രമല്ല വിരശല്യം ഉണ്ടാക്കുന്നത്. വയറ്റിൽ വളരുന്ന വിരകൾ രക്തമൂറ്റി കുടിച്ചു പോഷകങ്ങൾ വലിച്ചെടുത്തു കുട്ടികൾക്ക്.
വിളർച്ചയും വയറുവേദനയും അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാകുന്നു. മണ്ണിൽനിന്നാണ് പലപ്പോഴും വിരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിലെത്തുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ അതായത് കൈ നല്ലതുപോലെ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ വിരകൾ കുട്ടികളുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. വിരകൾ മുട്ടയിട്ട് പെരുകുന്നത് കുട്ടികളിൽ അലർജിയും എന്തിനെ കൂടുതൽ ഗുരുതരമായ നിമോണിയ പോലെയുള്ള രോഗങ്ങളും ഉണ്ടാക്കാം .മലദ്വാരത്തിൽ ഉള്ള അസഹ്യമായ ചൊറിച്ചിലും പല കുട്ടികളെയും അലട്ടാറുണ്ട്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ ഒന്നാമതായ മലദ്വാരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്നതാണ്. ചെറിയ നൂല് പോലെ വെളുത്തിരിക്കുന്നു അവർ കൂടിപ്പോയാൽ ഒരു സെൻറീമീറ്റർ നീളം കാണും പലപ്പോഴും കുട്ടികളുടെ മലത്തിൽ നഗ്നനേത്രങ്ങൾകൊണ്ട് കാണാറുണ്ട് അല്ലെങ്കിൽ രാത്രി സമയങ്ങളിൽ അവരുടെ മലദ്വാരത്തിലൂടെ ഇവർ പുറത്തേക്കു വരുന്നതും കാണും.
കുട്ടികളിൽ ഇത് വിളർച്ച കാരണമുള്ള തളർച്ചയും ഉഷാർ ഇല്ലായ്മയും അതുപോലെ തന്നെ പോഷകാഹാരക്കുറവ്, തൂക്കക്കുറവ് ,മലബന്ധം, വയറുവേദന ,മലത്തിൽ രക്തം കാണുക എന്നീ ലക്ഷണങ്ങൾ ഇലൂടെയും നമുക്ക് ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.