ഈ ഒരൊറ്റ സൂത്രം മതി വാതിലും ജനലും പുതുപുത്തൻ ആക്കി മാറ്റാൻ

വീട് ക്ലീൻ ചെയ്യുക എന്നത് വീട്ടമ്മമാർക്ക് ഒരു തലവേദന പിടിച്ച പണിയാണ്. പ്രത്യേകിച്ചും ജോലിക്ക് പോകുന്നവർ ആണെങ്കിൽ ദിവസവും ക്ലീൻ ചെയ്യുവാൻ സാധിക്കണമെന്നില്ല. കാറ്റുകാലമായാൽ ഒരുപാട് മാറാല വീടിനകത്തും ജനലിലും വാതിലിലും ഉണ്ടാകാറുണ്ട്. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഇത് ക്ലീൻ ചെയ്തില്ലെങ്കിൽ അലർജിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.

   

എന്നാൽ ഓരോ പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി ജനലും വാതിലും ക്ലീൻ ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്ന മിക്ക സ്ത്രീകളും അതിനു ശ്രമിക്കാറില്ല. വളരെ ഈസിയായി വേഗത്തിൽ തന്നെ വീട് മുഴുവനും ക്ലീൻ ചെയ്ത് എടുക്കാനുള്ള ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കണം.

ഒരു കപ്പിൽ നിറയെ വെള്ളം എടുത്ത് അതിലേക്ക് കുറച്ച് സോപ്പ് പൊടി ചേർത്തു കൊടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പുപൊടിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് വെള്ളത്തിലേക്ക് കുറച്ച് സോഡാപ്പൊടി കൂടി ചേർത്തു കൊടുക്കണം. കറ കളയുന്നതിനും ദുർഗന്ധം അകറ്റുന്നതിനും ഏറ്റവും ഉത്തമമാണ് സോഡാ പൊടി. ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം.

ഒരു ചെറിയ കോട്ടന്റെ തുണി അതിൽ മുക്കി തുടച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വാതിലും ജനലും ഇങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം. ഇതുപോലെ ചെയ്യുകയാണെങ്കിൽ കുറേ ദിവസത്തിന് പിന്നീട് അത് ക്ലീൻ ചെയ്യേണ്ടതായി വരില്ല. കുറച്ചു സമയം കൊണ്ട് ജോലിയും അവസാനിപ്പിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.