മുടി നല്ലരീതിയിൽ തഴച്ചു വളരുന്നതിന് സഹായിക്കുന്ന ഒരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് വളരുന്നത് കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു മാർഗമാണ് ഇത്. അതോടൊപ്പം തന്നെ മുടിയിൽ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ മാറ്റി കിട്ടുന്നതിനും സഹായിക്കും അതായത് മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ മുടി പകുതിയിൽ വെച്ച് പൊട്ടി പോകുന്ന അവസ്ഥ എല്ലാം തന്നെ മാറ്റിയെടുക്കും മുടി നല്ല ഉള്ളു വയ്ക്കുകയും നല്ല നിറം ലഭിക്കുകയും ചെയ്യും.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം അതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം ഇതിനായി കുറച്ചു കറിവേപ്പിലയും കുറച്ച് ഉള്ളിയും ആണ് ആവശ്യമുള്ളത്. ചെറിയ ഉള്ളി ആണ് ഏറ്റവും നല്ലത് തലേദിവസം കുതിർത്ത ഒരു ടേബിൾ സ്പൂൺ ഉലുവ കുതിർത്ത് വെച്ചതും വേണം. ചെമ്പരത്തിപ്പൂ ലഭിക്കുന്നവരാണ് എങ്കിൽ അത് എടുക്കണം അല്ലെങ്കിൽ ഇന്ന് മാർക്കറ്റിൽ ചെമ്പരത്തിപ്പൂവിന് പൊടി ലഭിക്കുന്നതാണ് അത് ചേർത്താലും മതിയാകും അല്പം ചെറിയ കഷണം കറ്റാർവാഴ കൂടി എടുക്കേണ്ടതാണ്.
https://youtu.be/a7Aox42PBc8
ഇവയെല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കുക എണ്ണകാച്ചുന്ന അതിനായി ഒരു ഇരുമ്പ് ചട്ടി എടുക്കുക അതിലേക്ക് ഒരു മുക്കാൽ കപ്പ് വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് മുന്നേ അരച്ചു വച്ചിരിക്കുന്ന സാധനങ്ങൾ ചേർക്കുക. നല്ലതുപോലെ എണ്ണകാച്ചി അതിനുശേഷം ഇത് അരിച്ചെടുക്കുക. പിറ്റേദിവസം വേണം ഇത് അരിച്ചെടുക്കാൻ ആയിട്ട് അത്രയും സമയം അതിൻറെ ഗുണങ്ങൾ എണ്ണയിൽ ഇറങ്ങുന്നതിനു വേണ്ടിയാണ്.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.