ആരോഗ്യവും സൗന്ദര്യവുമുള്ള തലമുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ കേശ പരിപാലനത്തെ കുറിച്ച് പലർക്കും പല മിഥ്യാധാരണകൾ ഉണ്ട്. തലമുടിയിലെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും കേശ സംരക്ഷണത്തെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തലയിൽ ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് തലമുടിയിൽ ഉണ്ടാകുന്നത് താരൻ. ശിരോചർമത്തിലെ ഒരു ഫംഗസ് അണുബാധയാണ് താരൻ. ഇത് തലയിൽ മാത്രമല്ല പലപ്പോഴും ചെവിയുടെ പിൻഭാഗത്ത് മുഖത്ത് നെഞ്ചത്ത് കക്ഷങ്ങൾ എന്നിവിടങ്ങളിലും ഇത് കാണപ്പെടാറുണ്ട്.
സാധാരണ ആൻറി ഫങ്കൽ ലോഷനുകൾ ഷാംപൂ ഉപയോഗിച്ച് താരൻ ഒരുപരിധിവരെ കണ്ട്രോൾ ചെയ്യാൻ സാധിക്കും. പലപ്പോഴും താരൻ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സോറിയാസിസ് എന്ന ഒരു വിഭാഗം അതായത് തലയിൽ വളരെ കട്ടിയായ ശലകങ്ങൾ കാണുന്ന തരത്തിലുള്ള താരൻ പോലെ തോന്നിക്കുന്ന സോറിയസിസ് ഉണ്ട്. ഇങ്ങനെ ഉണ്ടാവുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് സോറിയാസിസ് അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. താരൻ മൂലം മുടി കൊഴിച്ചിൽ ഉണ്ടാകുമെന്നത് ഒരു മിഥ്യാധാരണയാണ്. മുടികൊഴിച്ചിലിനെ കുറിച്ച് നമുക്ക് നോക്കാം.
https://youtu.be/0_c4ADaurNA
ഒരു ദിവസം ഒരു ആരോഗ്യമുള്ള ഒരാളുടെ തലയിൽ 50 മുതൽ 100 മുടി വരെ കൊഴിയുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടുതൽ ആകുകയാണെങ്കിൽ മാത്രമേ ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ട ഉള്ളു. രക്തക്കുറവ് ,തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങൾ, വിളർച്ച, പോഷകാഹാരക്കുറവ് ഇവയാണ് പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകുന്ന കാരണങ്ങൾ. ചില മരുന്നുകളുടെ ഉപയോഗം ചില ഗൗരവമായ രോഗാവസ്ഥകൾ ചിലപ്പോൾ ശസ്ത്രക്രിയ.
പ്രസവം ഇതെല്ലാം കഴിഞ്ഞ് ഒരു മൂന്നുമാസം കഴിയുമ്പോൾ പലർക്കും നല്ല രീതിയിലുള്ള മുടികൊഴിച്ചിൽ അനുഭവപ്പെടും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.