എല്ലാവർക്കും നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ഉണ്ട് ഇവ ഉപയോഗിക്കുകയാണെങ്കിൽ വീട്ടുജോലികൾ എളുപ്പമാക്കുവാൻ സഹായകമാകും. അത്തരത്തിലുള്ള ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. നമ്മുടെയൊക്കെ വീടുകളിലെ സ്വിച്ച് ബോർഡുകൾ പലപ്പോഴും നല്ലപോലെ അഴുക്കായിട്ടു ഉണ്ടാകും. നമ്മൾ കൈകൊണ്ട് സ്വിച്ച് ബോർഡിൽ തൊടുന്ന സമയത്ത് .
നമ്മുടെ കയ്യിലുള്ള അഴുക്ക് കൂടി അതിൽ പിടിക്കുന്നു ഇത്തരത്തിലുള്ള സ്വിച്ച് ബോർഡുകൾ എളുപ്പത്തിൽ പുതിയത് പോലെ ആക്കുവാൻ അല്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് മതിയാകും. കുറച്ചു ടൂത്ത് പേസ്റ്റ് ആവശ്യമില്ലാത്ത ഒരു ബ്രഷിൽ എടുത്തതിനുശേഷം ചെറുതായി ഉരച്ചു കൊടുത്താൽ മതി എത്ര അഴുക്കുപിടിച്ച സ്വിച്ച് ബോർഡ് പുതിയത് പോലെ ആക്കാം. അടുക്കളയിലും ബാത്റൂമിലും ഉള്ള സ്വിച്ച് ബോർഡുകൾ പെട്ടെന്ന് തന്നെ .
അഴുക്കു പിടിക്കാറുണ്ട് ഈയൊരു രീതിയിൽ ക്ലീൻ ചെയ്യുകയാണെങ്കിൽ പുതിയത് പോലെ മാറ്റാം. മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്, വളരെ എളുപ്പത്തിൽ ഭക്ഷണങ്ങൾ പാചകം ചെയ്യാൻ കഴിയുമെങ്കിലും പല സാധനങ്ങളും കുക്കറിൽ വേവിക്കുന്ന സമയത്ത് പുറത്ത് തുളുമ്പി പോവുകയും കുക്കർ കഴുകിയെടുക്കുവാൻ പോലും വളരെ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. എന്നാൽ ഇതിന് പരിഹാരമായി .
സാധനങ്ങൾ വേവിക്കുന്ന സമയത്ത് കുക്കറിൽ ആവശ്യത്തിനുള്ള സാധനങ്ങൾ ഇട്ട് വെള്ളവും ഒഴിച്ച് അതിനു മുകളിലായി ഒരു സ്റ്റീലിന്റെ പാത്രം വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ പുറത്തേക്ക് തുളുമ്പുകയില്ല. കുക്കർ കഴുകി എടുക്കുവാനും എളുപ്പമായിരിക്കും. അധികമായി വരുന്ന വെള്ളം ആ പാത്രത്തിൽ തന്നെ കാണപ്പെടും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.