മിക്കവാറും എല്ലാ വീടുകളിലും ഉള്ള വലിയ പ്രശ്നക്കാരാണ് ചിതൽ, ഉറുമ്പ്, പാറ്റ എന്നിവ. ഇവ കാരണം വീട്ടിലെ വിലപിടിച്ച പല വസ്തുക്കളും പെട്ടെന്നുതന്നെ കേടായി പോകുന്നു. എത്രത്തോളം തട്ടിവിട്ട് കളഞ്ഞാലും വീണ്ടും വീണ്ടും ഇവരെല്ലാം വന്നുകൊണ്ടേയിരിക്കും. ചിതൽ ഇല്ലാതാക്കാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ട്.
എന്നാൽ അവയെല്ലാം ഉപയോഗിച്ചിട്ടും ചിതലിന്റെ ശല്യത്തെ ഒഴിവാക്കാൻ പറ്റുന്നിലേ. ഇനി ഈ പ്രശ്നങ്ങൾക്കു ഉടനടി ഒരു പരിഹാരം ഉണ്ടാക്കാം. ബൈഫ്ലെക്സ് റ്റി സി എന്ന ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് ചിതലിനെ പൂർണ്ണമായി അകറ്റാം. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു സ്പ്രേ കുപ്പി എടുത്തത് അതിന്റെ പകുതിയോളം പെട്രോൾ ഒഴിക്കുക.
അതിലേക്ക് രണ്ടോമൂന്നോ മൂടി ബൈഫ്ലെക്സ് റ്റി സി ഒഴിച്ച് മിക്സ് ചെയ്യുക. ഇവ തയ്യാറാക്കുമ്പോൾ കയ്യുറ ഉപയോഗിക്കുക. അതുപോലെ മാസ്കും വക്കുക. അതിനുശേഷം ചിതലുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രൈ ചെയ്ത് കൊടുക്കുക. ചിതൽ ഇല്ലാതാക്കാൻ മറ്റൊരു വഴി കൂടി നോക്കാം. അതിനായി അഞ്ചോ ആറോ കർപ്പൂരം എടുത്ത് പൊടിച്ച് ഒരു പേപ്പർ ഗ്ലാസിൽ ഇടുക.
അതിലേക് ആവശ്യത്തിനു വെള്ളമൊഴിച്ച് തരികൾ ഇല്ലാതെ അലിയിച്ചെടുക്കുക. അതിനുശേഷം അത് സ്പ്രേ കുപ്പിയിൽ ഒഴിക്കുക. അടുത്തതായി ചിതൽ ഉള്ള ഭാഗം വൃത്തിയാക്കി തയ്യാറാക്കിയ മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കുക. ഈ രണ്ടു രീതികൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ചിതൽ ശല്യത്തെയും ഉറുമ്പ് ശല്യത്തെയും എന്നന്നേക്കുമായി അകറ്റാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.