പലതരത്തിലുള്ള പാത്രങ്ങൾ ഇന്ന് ലഭ്യം ആണെങ്കിലും ഇരുമ്പിന്റെ പാത്രങ്ങൾ ഉപയോഗിക്കുന്നത് പല ഗുണങ്ങളും ലഭിക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഒട്ടുമിക്ക വീടുകളിലും ഇരുമ്പിന്റെ ചീനച്ചട്ടി ഉണ്ടാവുന്നതാണ്. പുതിയതായി വാങ്ങിച്ച ഇരുമ്പ് ചീനച്ചട്ടി മയപ്പെടുത്തി എടുക്കുവാൻ എന്തെല്ലാം ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി മനസ്സിലാക്കാം. പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇതിൽ പറയുന്നത്.
പണ്ടൊക്കെ ആൾക്കാർക്ക് ഇതേക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു ഇന്നത്തെ തലമുറയ്ക്ക് എങ്ങനെ ചെയ്യണമെന്ന് അറിയില്ല എന്നതാണ് വാസ്തവം. ആദ്യം തന്നെ ചട്ടി ഒരു ബക്കറ്റിൽ ഇറക്കി വയ്ക്കുക അതിലേക്ക് മുങ്ങുന്ന വിധം 4 ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കണം. പിന്നീട് ഒരു മൂന്നു ദിവസം ഇത് അങ്ങനെ തന്നെ വയ്ക്കേണ്ടതുണ്ട് അതിനുശേഷം മാത്രം എടുക്കുവാൻ പാടുള്ളൂ. ചട്ടിയിലുള്ള ഇരുമ്പ്.
ചീനചട്ടിയിൽ ഉള്ള കറ കളയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഏതെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ഒരു സ്റ്റീലിന്റെ സ്ക്രബർ കൊണ്ട് നന്നായി കഴുകിയെടുക്കുക. പുതിയ ചീനച്ചട്ടി വാങ്ങിക്കുമ്പോൾ ഇത്തരത്തിൽ ചെയ്തു മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ അല്ലെങ്കിൽ പലതരത്തിലുള്ള രോഗങ്ങൾ വരുന്നതിന് കാരണമാകും. പിന്നീട് ചട്ടിയിലേക്ക് നിറയെ വെള്ളമൊഴിച്ച് അതിലേക്ക് വാളൻപുളി ചേർത്തു കൊടുക്കണം.
ഇത് നന്നായി തിളപ്പിച്ചെടുക്കണം വെള്ളം പൂർണ്ണമായും തിളയ്ക്കണം. അതിനുശേഷം ആ വെള്ളം കളഞ്ഞ് ചട്ടി നല്ലവണ്ണം കഴുകിയെടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും സവാളയും ഇട്ട് കരിയുന്നതുവരെ മൂപ്പിച്ച് എടുക്കുക. ചട്ടിയുടെ എല്ലാം ഭാഗത്തേക്കും ആകുന്ന വിധത്തിൽ വേണം ചെയ്തെടുക്കുവാൻ. ഇതിൻറെ മറ്റു സ്റ്റെപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.