ടൈലിലെ കറ കളയുന്നത് ഇനി എത്ര എളുപ്പം

അടുക്കളയിലെ കറികളും മറ്റും കാച്ചുമ്പോൾ ഉള്ള വേസ്റ്റ് തെറിച്ചതും ബാത്റൂമിലെ അഴുക്കുപിടിച്ചതുമായ ടൈൽ ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കാം . അതിനായി ഒരു സൊലൂഷൻ തയ്യാറാക്കാം . അരക്കപ്പ് വെള്ളം അരക്കപ്പ് വിനാഗിരി ഒരു ടേബിൾ സ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ സോഡാപ്പൊടി, രണ്ട് ടേബിൾസ്പൂൺ ചെറുനാരങ്ങ നീര്,ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷ് എന്നിവ നന്നായി യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക.

   

ഈ സൊലൂഷൻ കറകളുള്ള ടൈലിൽ നന്നായി തളിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. അധികം ആയാസം ഇല്ലാതെ തന്നെ ഇതിലെ കറകൾ എല്ലാം ഇളകി ടൈൽ വൃത്തിയായി കിട്ടും. ഗ്യാസിന്റെ അടുപ്പ് വയ്ക്കുന്നതിന്റെ അടിയിൽ പലതരത്തിലുള്ള കറകൾ ആവാറുണ്ട് .ഇത് കളയുന്നതിനും ഈ സൊലൂഷൻ ഉപയോഗിക്കാവുന്നതാണ് .വളരെ എളുപ്പത്തിൽ തന്നെ കറകൾ നീക്കി.

ആ പ്രതലം വൃത്തിയാകും. സ്റ്റീലിന്റെ ടാപ്പുകളിൽ തുരുമ്പ് കറ പിടിക്കുന്നത് പതിവാണ്. ഇത് വൃത്തിയാക്കുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇനി ഇത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ടാപ്പുകളിൽ സ്ക്രബർ ഉപയോഗിച്ച് നന്നായി തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം വെള്ളം ഒഴിച്ച് കഴുകിയെടുത്താൽ ടാപ്പ് പുതുപുത്തൻ പോലെയാകും .

കുട്ടികളുള്ള വീടുകളിൽ പേന കൊണ്ട് കോരി ഇടുന്നത് പതിവാണ്. ഇത് കളയുന്നതിനും കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. പേസ്റ്റ് ശേഷം സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയാൽ ഈ കോറലുകൾ എല്ലാം പോയി കിട്ടും . ബാത്റൂമിലും മറ്റുമുള്ള ചില്ലിന്റെ കണ്ണടകൾ വൃത്തിയാക്കാൻ ന്യൂസ് പേപ്പർ വെള്ളത്തിൽ നനച്ച് തുടച്ചാൽ മതിയാകും. കൂടുതൽ ടിപ്പുകൾ അറിയാൻ വീഡിയോ കാണാം.