വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കള ജോലികൾ എളുപ്പമാക്കുവാനും വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തുതീർക്കുവാനും ഈ ടിപ്പുകൾ ഒരുപാട് ഉപകാരപ്രദമാകുന്നു. ചില സമയങ്ങളിൽ നമ്മൾ കടല വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട് എന്നാൽ ഇനി കടല തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടില്ലെങ്കിലും.
അടുത്ത ദിവസം രാവിലെ കറി വയ്ക്കാനായി എടുക്കാം ഇതിനായി ഒരു കാസ്ട്രോളിലേക്ക് ആവശ്യത്തിനുള്ള കടല ഇട്ടുകൊടുത്തതിനുശേഷം തിളച്ച വെള്ളം ചേർത്ത് കൊടുക്കുക ഒരു മണിക്കൂർ സമയം ആ രീതിയിൽ തന്നെ മൂടിവയ്ക്കണം, ഇങ്ങനെ ചെയ്യുകയാണെങ്കിൽ തലേദിവസം കടല വെള്ളത്തിൽ ഇട്ടില്ലെങ്കിലും നമുക്ക് കറി വയ്ക്കാവുന്നതാണ് പച്ചക്കറികൾ നമ്മൾ ആവശ്യത്തിന് എടുത്തതിനുശേഷം ബാക്കിയുള്ളവ.
അങ്ങനെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ് എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അതിൻറെ ടേസ്റ്റ് നഷ്ടപ്പെടുന്നു ചില സന്ദർഭങ്ങളിൽ കേടാവുകയും ചെയ്യും. എന്നാൽ ഇതിന് പരിഹാരമായി മുറിച്ച് പച്ചക്കറികൾ ഒരു കിൻ റാപ്പിൽ പൊതിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ദിവസമായാലും പച്ചക്കറി കേടാവുകയുമില്ല അതിൻറെ രുചിയും നഷ്ടപ്പെടുകയില്ല മിക്ക വീട്ടമ്മമാരും.
കിച്ചനിൽ ഫോൺ ഉപയോഗിക്കുന്നവരാണ് കിൻ റാപ്പ് ഉപയോഗിച്ച് ഫോൺ കവർ ചെയ്തു കൊടുക്കുകയാണെങ്കിൽ ഒട്ടും തന്നെ അഴുക്കും വെള്ളവും ആകാതെ നമുക്ക് അടുക്കളയിൽ ഫോൺ യൂസ് ചെയ്യാവുന്നതാണ്. വെളിച്ചെണ്ണയുടെയും വെള്ളത്തിന്റെയും അംശം ക്യാമറയിൽ തട്ടുമ്പോൾ അതിൽ ഒരു മങ്ങൽ ഉണ്ടാവാറുണ്ട് എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് പേടിക്കാതെ തന്നെ ഫോൺ ഉപയോഗിക്കാം.