വാഴയുടെ എല്ലാ ഭാഗവും നമ്മൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് .എന്നാൽ നിങ്ങൾ ഒട്ടും വിചാരിക്കാത്ത ചില ഉപയോഗങ്ങൾ ഇതുകൊണ്ട് ഉണ്ട്. ദോശമാവ് ഉണ്ടാക്കുമ്പോൾ അത് പുളിച്ച് പോകുന്ന അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. ദോശമാവിന്റെ പുളി കുറയ്ക്കുന്നതിനായി രണ്ട് തണ്ട് വാഴയില തണ്ടോടുകൂടി ദോശമാവിൽ മുക്കിയിടുക. അല്പനേരത്തിനുശേഷം എടുത്തുമാറ്റുക . ഇപ്പോൾ ദോശമാവിന്റെ പുളി കുറഞ്ഞു കാണാം.
പഴുത്ത വാഴയില പലപ്പോഴും ഉണങ്ങി പോകാറാണ് പതിവ്. എന്നാൽ ദേഹത്തിന്റെ വേദനകൾ മാറാൻ ഒരു നല്ല മരുന്നാണ് വാഴയില . പഴുത്ത വാഴയില ഇട്ട് തിളപ്പിച്ച വെള്ളം അല്പം ചൂടാറിയശേഷം മേൽ ഒഴിച്ച് കുളിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ വേദനകൾ കുറയുന്നു. വേനൽക്കാലം ആയാൽ പലരുടെയും ശരീരത്തിൽ ചൂടുകുരു നിറഞ്ഞ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്.
ഇതു മാറാൻ വാഴയില കൊണ്ട് കിടിലൻ ഒരു സൂത്രമുണ്ട്. പച്ച വാഴയില മിക്സിയിലിട്ട് തേങ്ങ വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക . ഇതിൽ ഇങ്ങനെ അടിച്ചെടുത്തതിനു ശേഷം അരിച്ച് ഈ നീര് ശരീരത്തിൽ പുരട്ടുക . ഇതിന്റെ ചണ്ടി ശരീരത്തിൽ ഉരക്കുന്നതും നല്ലതാണ് . മീൻ മുറിക്കുന്നതോ തുണി മുറിക്കുന്നതോ ആയ കത്രിക മൂർച്ച കൂട്ടുന്നതിന് ഇനി വാഴ മതിയാകും വാഴയിലയുടെ പട്ട കത്രിക കൊണ്ട് മുറിച്ചു മുറിച്ച് എടുക്കുക.
കുറേനേരം ഇങ്ങനെ വാഴയില തണ്ട് കത്രിക കൊണ്ടു മുറിക്കുന്നതിലൂടെ അതിലെ തുരുമ്പു പോയി മൂർച്ച കൂടുന്നു . വാഴയിലയും പഴത്തിന്റെ തൊലിയും ഒരു കപ്പ് വെള്ളത്തിൽ ഒരു പാത്രത്തിൽ ഇട്ട് രണ്ടുദിവസത്തിനുശേഷം എടുത്ത് ചെടികൾക്ക് വളമായി ഉപയോഗിക്കാം. ചെടികളുടെ ഇല മുരടിച്ചു വരുന്നതിനും മറ്റും ഇത് പരിഹാരമാണ്. വാഴയിലയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ .