നവരാത്രിയുടെ എട്ടാം ദിവസം മഹാഗൗരി ദേവിയോട് ഇങ്ങനെ പ്രാർത്ഥിക്കൂ

നവരാത്രിയുടെ എട്ടാം ദിവസം മഹാഗൗരി ദേവിയോട് പ്രത്യേകമായിപ്രാർത്ഥിക്കേണ്ട ദിവസമാണ് . മഹാഗൗരി ദേവിയോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ശിവ പാർവതിമാരുടെ അനുഗ്രഹം ഒന്നിച്ച് ലഭിക്കുമെന്നാണ് കരുതിപ്പോരുന്നത് . അത്രയും ശക്തിയുള്ള ദേവിയാണ് മഹാഗൗരി ദേവി. നാല് കൈകളോട് കൂടി തൂവെള്ള വസ്ത്രം ധരിച്ച് വെള്ള നിറത്തിലുള്ള പശുവിന്റെ മുകളിൽ ഇരിക്കുന്നതാണ് മഹാ ഗൗരി ദേവിയുടെ രൂപം .

   

ഈ രൂപം കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിന് വല്ലാത്ത കുളിർമയാണ്. ദേവി കൈകളിൽ ഢമരു, അഭയമുദ്ര, വര മുദ്ര, ത്രിശൂലം എന്നിവയാണ് ഓരോ കൈകളിലും പിടിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള ദേവിയാണിത് . വിദ്യാവിജയവും തൊഴിൽ വിജയവും ഉണ്ടാകാൻ മഹാഗൗരി ദേവിയോട് പ്രാർത്ഥിക്കുന്നത്ഉ ത്തമമാണ്. ദേവിയോട് പ്രാർത്ഥിക്കുന്നത് വഴി.

അറിഞ്ഞോ അറിയാതെയോ നാം ചെയ്തുപോയ പാപങ്ങളിൽ നിന്നെല്ലാം മുക്തി നേടുകയും മനസുഖം ലഭിക്കുകയും ചെയ്യും. അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി അതിനടുത്ത് ഭഗവതി ചിത്രം വെച്ച് ഒരു നെയ് വിളക്ക് കൂടി കത്തിക്കേണ്ടതുണ്ട്. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വെളുത്ത പൂക്കൾ നാം ഇതോടൊപ്പം പൂജിക്കണം . മറ്റൊരു തലത്തിൽ അവലും മലരും പഴവും ശർക്കരയും.

അല്ലെങ്കിൽ കൽക്കണ്ടവും വയ്ക്കണം കൈകൾ കൂപ്പി ഓം ദേവി മഹാഗൗരിയെ നമ: എന്ന് അഞ്ചു തവണ ചൊല്ലി പ്രാർത്ഥിക്കണം. ഓം സരസ്വതിയെ നമ : എന്ന് മൂന്ന് തവണയും ഓം ഹ്രീം നമശിവായ എന്ന 12 തവണയും ഉരുവിടണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും കടാക്ഷങ്ങളും നമുക്ക് ലഭിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ .