ബാത്റൂമിലും മറ്റും നമ്മൾ ഉപയോഗിക്കുന്ന ബക്കറ്റും കപ്പുമെല്ലാം വഴുവഴുപ്പ് ഉള്ളതായി മാറുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. പലപ്പോഴും ഒരുപാട് സോപ്പുപൊടിയിട്ട് സ്ക്രബ്ബറും മറ്റും ഉപയോഗിച്ച് അതി പരിശ്രമം ചെയ്താണ് നാം ഇതെല്ലാം വൃത്തിയാക്കി എടുക്കാറ് . ബേക്കിംഗ് സോഡയും വിനാഗിരിയും എല്ലാം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നമ്മളിൽ പലരും ചെയ്തിട്ടുണ്ടാകും . എന്നാൽ ഇതിനേക്കാൾ എല്ലാം വളരെ എളുപ്പത്തിൽ.
നമുക്ക് ബാത്റൂമിലെ കപ്പ് ബക്കറ്റുകൾ തുടങ്ങിയവ വൃത്തിയാക്കി എടുക്കാം. ഇതിനെ അല്പം പൊടിയുപ്പ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. വഴുവഴുപ്പ് ആയിട്ടുള്ള ബക്കറ്റിലും കപ്പിലും പൊടിയുപ്പ് തേച്ച് നന്നായി കഴുകി വൃത്തിയാക്കുക മാത്രമേ ആവശ്യമുള്ളൂ . പൊടിയുപ്പ് ബക്കറ്റിലും കപ്പിലും പുരട്ടുന്നതിനായി കൈയിൽ ഒരു ഗ്ലാസോ പ്ലാസ്റ്റിക്കിന്റെ കവറോ ഇട്ട് ഉപയോഗിക്കാവുന്നതാണ്.
റബ്ബർ സ്പോഞ്ച് തുടങ്ങിയ ഒന്നും തന്നെ ഇതിനായി ഉപയോഗിക്കേണ്ടതില്ല . ഒട്ടും ശക്തി പ്രയോഗിക്കാതെ വളരെ മയത്തിൽ തേച്ച് കൈകൊണ്ട് വെറുതെ ഉറച്ചു വൃത്തിയാക്കിയാൽ മതിയാകും . വഴുവഴുപ്പും അഴുക്കും നിൽക്കുന്ന എല്ലാ പാത്രങ്ങളും ഇതേ രീതിയിൽ നമുക്ക് വൃത്തിയാക്കാവുന്നതാണ്. കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങുന്ന സാധനങ്ങൾ ഒന്നും തന്നെ നമുക്ക് ഇവിടെ ആവശ്യമില്ല.
വളരെ നിസ്സാരനായ പൊടിയുപ്പ് മാത്രം മതിയാകും . കൈ കടക്കാൻ ബുദ്ധിമുട്ടുള്ള ഇടഭാഗങ്ങളിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് പൈസ ലാഭിക്കാവുന്നതാണ് . ബക്കറ്റിലും കപ്പിലും ഉപ്പ് തേച്ച് എങ്ങനെ വൃത്തിയാക്കും എന്നത് കാണുന്നതിനും ഇത് എങ്ങനെ ചെയ്യുമെന്ന് അറിയുന്നതിനുമായി വീഡിയോ കണ്ടു നോക്കൂ.