നിങ്ങളിൽ പലരും ചോറു വയ്ക്കുന്നതിന് റൈസ് കുക്കർ ഉപയോഗിക്കുന്നവർ ആയിരിക്കും . തലേദിവസം അരി വേവിച്ച് ഇതിനുള്ളിൽ ഇറക്കി വെച്ചാൽ പിറ്റേദിവസം രാവിലെ എളുപ്പത്തിൽ ചോറാകുമല്ലോ . എന്നാൽ ഇങ്ങനെ വയ്ക്കുമ്പോൾ പലപ്പോഴും ചോറു ഒട്ടിപ്പിടിക്കുന്നതായി പരാതി പറയാറുണ്ട്. ഇനി ഇങ്ങനെ ചോറ് ഉടാതിരിക്കാൻ ഒരു സൂത്രം പരിചയപ്പെടാം . അരി വേവിക്കുമ്പോൾ നല്ലപോലെ വെള്ളം ഒഴിക്കണം.
രണ്ടോ മൂന്നോ തവണ തിള വന്നതിനുശേഷം മാത്രമേ തീ ഓഫ് ചെയ്യാവൂ. നല്ല ഹൈ ഫ്ലെയ്മിൽ ഇട്ടു തന്നെ ചോറ് തിളപ്പിക്കണം. ചോറ് ഇത്തരത്തിൽ തിളച്ചു വന്നശേഷം ഉടൻ തന്നെ റൈസ് കുക്കറിന് ഉള്ളിലേക്ക് ഇറക്കി വയ്ക്കേണ്ടതുണ്ട് . ഇങ്ങനെ ഇറക്കി വയ്ക്കുമ്പോൾ റൈസ് കുക്കറിനുള്ളിൽ കാണുന്ന കറുത്ത നിറത്തിലുള്ള ആ വട്ടം റൈസ് കുക്കറിന്റെ നടുവിൽ വെച്ച്.
അതിനുമുകളിൽ തന്നെ കലം ഇറക്കി വയ്ക്കാൻ ശ്രദ്ധിക്കണം. പിറ്റേദിവസം രാവിലെ ചോറ് എടുത്ത് ഉപയോഗിച്ചതിനു ശേഷം പലരും ചോറ് ചൂടാറി എന്ന് പരാതി പറയാറുണ്ട്. എന്നാൽ ചോറ് എടുത്തശേഷം ഉടൻതന്നെ റൈസ് കുക്കർ അടച്ചുവെച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ വൈകുന്നേരം വരെ ചോറ് നല്ല ചൂടായി തന്നെ ഇരിക്കും. റൈസ് കുക്കർ ഉപയോഗിക്കുമ്പോൾ അതിനുള്ളിൽ വെള്ളം വരാനുള്ള സാധ്യതയുണ്ട്.
ഇത് കളയുന്നതിനായി പലരും റൈസ് കുക്കർ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കുകയും ചിലർ വെള്ളം കളയാതെ അത് അതേപടി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനുള്ളിലെ വെള്ളം ഒരു ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കിയ ശേഷം ഉപയോഗിക്കുക. റൈസ് കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ .