നവരാത്രിയുടെ ഏഴാം ദിവസം നമ്മൾ കാല രാത്രി ദേവിയോട് ആണ് ഏറെ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. എല്ലാ ദിവസത്തെയും പോലെ നവരാത്രിയുടെ ഏഴാം ദിവസം കാല രാത്രി ദേവിയുടെ മുൻപിൽ നിലവിളക്ക് തെളിയിച്ചുവെച്ച് പ്രാർത്ഥിക്കണം. അതിനൊപ്പം തന്നെ നെയ് വിളക്കും കത്തിക്കണം. അന്ധകാരം നീക്കി ജ്ഞാനത്തെ പ്രധാനം ചെയ്യുന്നത് കാല രാത്രി ദേവി.
നിങ്ങളുടെ ശത്രുക്കൾ എത്ര വലിയവരായിരം കാല രാത്രി ദേവിയോട് പ്രാർത്ഥിച്ചാൽ ദേവീ നശിപ്പിക്കും . ശത്രു ദോഷത്തിനും ശനിദോഷ നിവാരണത്തിനും. കാലരാത്രി ഭഗവതിക്ക് രൗദ്രഭാവമാണ്. എന്നാൽ ഡോക്ടർക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ ദേവിക്ക് മടിയില്ല. കയ്യിൽ ആയുധങ്ങളും ഏന്തി കഴുത്തിൽ തലയോട്ടി മാലയണിഞ്ഞ്കഴുതപ്പുറത്ത് ഇരിക്കുന്ന രൂപമാണ് ദേവിയുടേത് .
ഏഴാം ദിവസം ദേവിക്ക് മുല്ലപ്പൂക്കൾ സമർപ്പിക്കുന്നത് ഏറെ ഉത്തമമാണ്. അതോടൊപ്പം നീല ശംഖുപുഷ്പവും ദേവിക്ക് സമർപ്പിക്കാം. ഇവ രണ്ടും ദേവിക്ക് ഏറെ പ്രിയപ്പെട്ട പൂക്കളാണ്. ദേവിക്ക് പ്രിയപ്പെട്ട മറ്റ് വസ്തുക്കൾ ആണ് വെറ്റിലയും അടക്കയും . ഇത് രണ്ടും ലഭ്യമാണെങ്കിൽ നിങ്ങൾ ദേവിക്ക് നേദിക്കണം. കൂടാതെ മധുര പ്രിയയായ ദേവിക്ക് പായസവും അർപ്പിക്കണം. ഓം ദേവി കാല രാത്രിയൈ നമഃ
എന്നെ അഞ്ച് തവണ ഉരുവിടണം . കാലരാത്രി ദേവിയെ പൂജിക്കുന്നതോടൊപ്പം തന്നെ സരസ്വതി ദേവിയോട് നാം പ്രാർത്ഥിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നവരാത്രിയുടെ ഏഴാം ദിവസം ഏറെ പ്രത്യേകമായ കാല രാത്രി ദേവിയോടും സരസ്വതിയോടും നാം പ്രാർത്ഥിച്ചാൽ നമ്മുടെ ഉദിഷ്ഠ കാര്യങ്ങളെല്ലാം നടത്തി തരും . നവരാത്രി ദിവസങ്ങൾ എങ്ങനെ ആഘോഷിക്കണമെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കാം.