മുട്ട കൊണ്ട് ഇത്രയും രുചികരമായ വിഭവം ഇതുവരെ അറിയാതെ പോയല്ലോ

സാധാരണയായി കോഴിമുട്ട വീട്ടിലുണ്ട് എങ്കിലും വെറുതെ ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്ന രീതി മാത്രമാണ് ഉള്ളത്. എന്നാൽ കോഴിമുട്ട ഉപയോഗിച്ച് പലതരത്തിലുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങളും തയ്യാറാക്കാൻ ആകും. കോഴിമുട്ട പുഴുങ്ങിയെടുത്ത് ഒരു കറി രൂപത്തിൽ ഉണ്ടാക്കുന്നത് ഇതുവരെയും നിങ്ങൾ പരീക്ഷിച്ചു കാണില്ല.

   

നിങ്ങളുടെ രസം മുകുളങ്ങളെ ഒരുപാട് ത്രസിപ്പിക്കുന്ന ഒരു വിഭവമാണ് ഇത്. ഇതിനായി 4 കോഴിമുട്ട പുഴുങ്ങി തൊണ്ട് പൊളിച്ച് മാറ്റിവയ്ക്കാം. ഒന്നോ രണ്ടോ സബോള ചെറുതായി കനം കുറച്ച് അരിഞ്ഞ് അല്പം വിപിനേയും ഇട്ട് ഒരു നോൺസ്റ്റിക് നല്ലപോലെ വഴറ്റിയെടുക്കുക. രണ്ട് പച്ചമുളക് 4 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ഒരു കഷണം പട്ട.

അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് 4 കരയാമ്പു ഒരു ഏലക്ക എന്നിവ ചേർത്ത് മിക്സി ജാറിൽ നല്ലപോലെ ക്രഷ് ചെയ്ത് എടുക്കുക. ഈ മിക്സും കൂടി സബോളയുടെ കൂടെ ചേർത്ത് നല്ലപോലെ വഴറ്റാം. നന്നായി വഴണ്ട് വരുന്ന സമയത്ത് ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഗരം മസാല ചേർത്ത് അതുകൊണ്ട് വീണ്ടും മസാലപ്പൊടി ചേർക്കേണ്ടതില്ല.

നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച പുഴുങ്ങിയ മുട്ട ഗ്രേറ്ററിൽ ചുരണ്ടിയെടുത്ത് ചേർത്തു കൊടുക്കാം. ഒന്ന് മൂടിവെച്ച് 5 മിനിറ്റ് കഴിഞ്ഞാൽ ഏറ്റവും രുചികരമായ ഒരു മുട്ടക്കറി തയ്യാറാകും. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഈ മുട്ട വിഭവം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.