ഇറച്ചിയും മീനും വാങ്ങി കേടു വരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മീനും ഇറച്ചിയും കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനുണ്ടാകുന്ന ദുർഗന്ധം വളരെയധികം ദുസഹമായിരിക്കും. കൃത്യമായ രീതിയിൽ മാസങ്ങളോളം ഇറച്ചിയും മീനും ഫ്രഷ് ആയി സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ സൂക്ഷിച്ച് വെക്കേണ്ട മീൻ കഴുകിവൃത്തിയാക്കി എടുക്കുക.
ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പിട്ട് കൊടുക്കുക. ശേഷം മീൻ എല്ലാം ഉപ്പു വെള്ളത്തിൽ മുക്കി വെക്കുക. ഒരു അഞ്ചു മിനിറ്റ് അതുപോലെതന്നെ വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും തേച്ച് എടുക്കുക. അതിനുശേഷം നല്ല അടപ്പ് ഉറപ്പുള്ള ഒരു പാത്രം എടുത്ത് അതിനകത്തേക്ക് അലുമിനിയം ഫോയിൽ പേപ്പർ വച്ചു കൊടുക്കുക അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ടു കൊടുത് അടച്ച് ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്.
മറ്റൊരു രീതി ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിനകത്തേക്ക് കഴുകി വെച്ചിരിക്കുന്ന മീൻ ഇട്ടു കൊടുക്കുക. ശേഷം മീൻ മുഴുവൻ മുങ്ങി നിൽക്കുന്ന അത്രയും വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ച് ഫ്രീസറിൽ സൂക്ഷിക്കുക. അതുപോലെതന്നെ ഇറച്ചി എങ്ങനെ കൂടുതൽ കുറേ സ്റ്റോർ ചെയ്ത് വെക്കാം എന്ന് നോക്കാം. ആദ്യം തന്നെ സ്റ്റോർ ചെയ്യേണ്ട ഇറച്ചി നല്ലതുപോലെ കഴുകിയെടുക്കുക. വിനാഗിരി ഉപയോഗിച്ച് കഴുകുക യാണെങ്കിൽ കൂടുതൽ വൃത്തിയായി ലഭിക്കും. അതിനുശേഷം ഒരു സ്റ്റീൽ പാത്രത്തിൽ ഇട്ടു കൊടുക്കുക.
അതിനുശേഷം ഇറച്ചി മുഴുവനായും മുങ്ങിപ്പോകുന്ന അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഈ രണ്ടു രീതികൾ ഉപയോഗിച്ചുകൊണ്ട് ഇറച്ചി ആയാലും മീൻ ആയാലും ഫ്രീസറിൽ കുറേനാൾ കേടുകൂടാതെയിരിക്കും. ഇനി എല്ലാവർക്കും ശിക്ഷ ആയിട്ടുള്ള മീനും ഇറച്ചിയും കറിവെച്ച് കഴിക്കാം. ഇനി എല്ലാ വീട്ടമ്മമാരും ഈ രീതികൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.