മുട്ടറ്റം മുടി വളരുക എന്നത് പല സ്ത്രീകളുടെയും ആഗ്രഹമാണ്, അതുപോലെതന്നെ അകാലനര പോലുള്ള പ്രശ്നങ്ങളും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും പലരുടെയും മാനസികമായ തളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള മുടി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നതിന് നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു എണ്ണ തയ്യാറാക്കി എടുക്കാം. പലപ്പോഴും തലമുടി വളരുന്നതിന് വേണ്ടി ഉണ്ടാക്കുന്ന എണ്ണകൾ.
എല്ലാം തന്നെ അതിന്റെ കൃത്യമായ ഭാഗത്തിൽ തിളപ്പിച്ച് എടുക്കണം എന്നാണ് പറയപ്പെടുന്നത്. കൃത്യമായ അളവിൽ അല്ല ഇത് കാച്ചി എടുക്കുന്നത് എങ്കിൽ പലപ്പോഴും ഇതിന്റെ വിരുദ്ധ ഗുണമാണ് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ എണ്ണ കാച്ചുന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. നിങ്ങൾക്ക് അടുപ്പത്ത് വയ്ക്കാതെ തന്നെ ഈ എണ്ണ ഉണ്ടാക്കിയെടുക്കാം എന്നതാണ് പ്രത്യേകം.
ഇതിനായി ആദ്യമേ നിങ്ങൾക്ക് കരിംജീരകമാണ് ആവശ്യമായി വരുന്നത്. മുടിയുടെ വളർച്ചയുടെ കാര്യത്തിൽ കരിംജീരകത്തിന് ഒരുപാട് പ്രാധാന്യം അർഹിക്കുന്നു.100 ഗ്രാമോളം കരിംജീരകം എടുക്കുക. ഇത് മിക്സി ജാറിൽ ഒന്ന് ചതച്ചെടുക്കാം. ശേഷം ജീരകത്തിന്റെ പകുതി അളവ് ഉലുവ എടുത്ത് പൊടിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയിലേക്ക് ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു ചില്ല് കുപ്പിയിൽ മൂടിവയ്ക്കാം.
നല്ലപോലെ തിളപ്പിച്ച വെള്ളത്തിലേക്ക് ഈ കുപ്പി മുക്കി വയ്ക്കുക. വെള്ളത്തിന്റെ ചൂട് ആറുന്നത് വരെയും കുപ്പി അതിൽ തന്നെ വച്ചിരിക്കാം. ശേഷം കുപ്പിയെടുത്ത് ഇരുട്ടുള്ള ഒരു ഭാഗത്ത് ഏഴു ദിവസത്തേക്ക് മാറ്റിവയ്ക്കാം. ഏഴു ദിവസത്തിനുശേഷം തുടർച്ചയായി 15 ദിവസത്തോളം നിങ്ങൾ തലയിൽ ഈ എണ്ണ ഉപയോഗിച്ച് കുളിക്കുകയാണ് എങ്കിൽ മാറി കരുത്തുറ്റ മുടി വളരും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.