ശരീരഭാരം അമിതമായി ഉള്ള ആളുകൾക്ക് പലപ്പോഴും ഇത് കുറയ്ക്കുക എന്നതു വളരെയധികം പ്രയാസകരമായിട്ടുള്ള കാര്യമായിട്ടാണ്. ഇന്നുവരെയും ഇതിനുവേണ്ടി പലരീതിയിലുള്ള ഡയറ്റുകളും ചലഞ്ചുകളും സൂപ്പുകളും മരുന്നുകളും ഉപയോഗിച്ച് മനസ്സുമടുത്ത ആളുകളും ഒരുപാടുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങളെല്ലാം ചെയ്തു മടുത്തു കഴിഞ്ഞെങ്കിൽ നിങ്ങൾക്ക്.
നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് മുഴുവനായും ഉരുകിപ്പോകും എന്ന് 100% ഉറപ്പുള്ള ഒരു സൂപ്പ് പരിചയപ്പെടാം. ഈ നാച്ചുറൽ ആയ, ആരോഗ്യം തുളുമ്പുന്ന, സൂപ്പ് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത്തരത്തിൽ തയ്യാറാക്കുമ്പോൾ ഇതിൽ ചേർക്കേണ്ട വസ്തുക്കൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഒപ്പം തന്നെ ഇത് ശരീരത്തിൽ നിങ്ങൾക്ക് എത്രത്തോളം ഗുണം നൽകുന്നു എന്നും മനസ്സിലാക്കാം.
ഈ സൂപ്പ് തയ്യാറാക്കുന്നതിനായി പ്രധാനമായും ആവശ്യമായത് കറിവേപ്പിലയാണ്. കടകളിൽ നിന്നും മേടിക്കുന്ന കറിവേപ്പിലയിൽ ധാരാളമായി വിഷാംശം ഉണ്ട് എന്നതുകൊണ്ട് തന്നെ, വീട്ടിൽ വളരുന്ന കറിവേപ്പില നിന്നും ഇലകൾ പറിക്കുന്നതാണ് ഉത്തമം. ആവശ്യമായ അളവിൽ എടുക്കാം, ഏറ്റവും കുറഞ്ഞത് ഒരു പിടി കറിവേപ്പില എടുക്കാം.
ഒരു ഗ്ലാസ് വെള്ളം പാത്രത്തിൽ ഒഴിച്ച് നല്ലപോലെ തിളപ്പിക്കാം. ഇതിലേക്ക് ഒരു സ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ മൂന്ന് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നല്ലപോലെ തിളപ്പിക്കാം. ഇവ വെട്ടി തിളച്ച ശേഷം ഗ്യാസിന്റെ തീ അല്പം ചെറുതാക്കി വയ്ക്കാം. കുറച്ചുനേരത്തിന് ശേഷം തീ ഓഫ് ചെയ്ത് സൂപ്പ് അൽപ്പം ചൂട് ആറിയശേഷം രാവിലെ ഭക്ഷണം കഴിച്ച് ഉടനെ തന്നെ കഴിക്കുക.