പലതരത്തിലുള്ള രോഗാവസ്ഥകളും നമുക്ക് ഉണ്ടാകാം.എന്നാൽ ഇത്തരത്തിലുള്ള രോഗാവസ്ഥകൾ എല്ലാം പ്രതിരോധിക്കുന്നതിനും നിങ്ങൾക്ക് കൂടുതൽ രോഗപ്രതിരോധശക്തി ലഭിക്കുന്നതിനും വേണ്ടി പ്രധാനമായും നിങ്ങൾക്ക് വെള്ളം കൂടി ഒരു ശീലമാക്കാം. ശരീരത്തിലേക്ക് ചെല്ലുന്ന ജലത്തിന്റെ അളവ് കൊണ്ട് തന്നെ പല രോഗങ്ങളും നമ്മിൽ നിന്നും ഇല്ലാതാകുന്നത് കാണാം.
ഏറ്റവും അധികമായും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകുന്നത് ഒഴിവാക്കാൻ ഈ രീതി പാലിക്കാം. കുറഞ്ഞത് നിങ്ങളുടെ ശരീരഭാരത്തിനും നിങ്ങൾ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിനനുസരിച്ച് ഒരു വ്യക്തി വെള്ളം കുടിച്ചിരിക്കണം എന്നാണ് പറയുന്നത്. സാധാരണ ഗതിയിൽ ഒരു വ്യക്തി രണ്ട് ലിറ്റർ മുതൽ മൂന്നു ലിറ്റർ വെള്ളം ഒരു ദിവസത്തിൽ കുടിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്.
പോകുന്ന മൂത്രത്തിന്റെ അളവ് കുറവാണ് എങ്കിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്തോറും ഇത് ശരീരത്തിൽ കെട്ടിക്കിടന്ന് നീർക്കെട്ട് ഉണ്ടാക്കാൻ ഇടയാകും. പലർക്കും ഉള്ള ഒരു സംശയമാണ് നിന്നുകൊണ്ട് വെള്ളം കുടിക്കാമോ എന്നുള്ളത്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും വെള്ളം കുടിക്കുന്നത് കൊണ്ട് തെറ്റില്ല എന്നാൽ കിടന്നുകൊണ്ട് തലകുത്തി നിന്നുകൊണ്ട് വെള്ളം കുടിക്കാതിരിക്കുക.പെട്ടെന്നുള്ള ഒരു കിതപ്പ് ഒന്ന് ശമിച്ചതിനുശേഷം മാത്രം വെള്ളം കുടിക്കുക.
ഭക്ഷണത്തിനോടൊപ്പം വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപ് അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കാം. കുളിക്കുന്ന സമയത്തും തണുത്ത വെള്ളത്തിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ കുളിക്കാതിരിക്കാൻ ബാക്കി ഏത് സാഹചര്യത്തിലും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല. വെരിക്കോസ് സംബന്ധമായ പ്രശ്നങ്ങളും മറ്റ് താരന് മുടി കൊഴിയുന്ന അവസ്ഥ എന്നിങ്ങനെ ഉള്ളവരെല്ലാം ധാരാളമായി തന്നെ വെള്ളം കുടിക്കുക.