പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് തുടയിടുക്കിലും കഴുത്തിൽ ഉള്ള കറുത്ത പാടുകൾ. ഈ കറുത്ത പാടുകൾ ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലർക്ക് ചില ആഭരണങ്ങൾ അലർജിയാണ് എന്നതുകൊണ്ട് തന്നെ ഇതുമൂലം കഴുത്തിൽ കറുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. മറ്റു ചിലർക്ക് പിസിഓടി പോലുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഴുത്തിലും കക്ഷത്തിലും.
ഇത്തരത്തിൽ കറുത്ത പാടുകൾ ഉണ്ടാകാം. മാത്രമല്ല മറ്റു ചിലർക്ക് ഏതെങ്കിലും തരത്തിലുള്ള അലർജികളുടെ ഭാഗമായും എങ്ങനെ കറുത്ത പാടുകൾ ഉണ്ടാകും. ചില ഫംഗൽ ഇൻഫെക്ഷന്റെ ഭാഗമായി കറുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. ഈ കറുത്ത പാടുകൾ കഴുത്തിലുള്ളത് മാത്രമാണ് പുറമേ കാണുന്നത്. ബാക്കിയുള്ള ഭാഗങ്ങളിലുള്ള കറുത്ത പാടുകൾ അവർ വസ്ത്രം കൊണ്ട് മറച്ചാണ്. നടക്കുന്നത്.
വസ്ത്രം മൂടിയിരിക്കുന്നത് കൊണ്ട് തന്നെ ഇവിടെ വിയർപ്പ് തങ്ങി ഇത് കൂടാനുള്ള സാധ്യതകളുണ്ട്. പലരും ചെയ്യുന്ന ഒരു തെറ്റായ പ്രവർത്തിയാണ് ഈ ഭാഗത്ത് ഉരച്ച് കഴുകുക എന്നുള്ളത്. ഇങ്ങനെ ഉരച്ചുകഴുകുന്ന സമയത്ത് ഈ കറുത്ത പാട് വർദ്ധിക്കാനുള്ള ഇടയുണ്ട്. ഈ ഭാഗത്ത് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു ഹോം റെമഡി ഉണ്ട്.
ഇതിനായി ആര്യവേപ്പിന്റെ ഇല തണലത്ത് വെച്ച് ഉണക്കി പൊടിച്ചെടുക്കാം ഇത് വെന്ത വെളിച്ചെണ്ണയിൽ മിക്സ് ചെയ്തു കഴുത്തിൽ ഏറ്റവും ചെറുതായി പുരട്ടി വയ്ക്കാം. അതുപോലെതന്നെ ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഇത് തൈരുമായി ഉറച്ച് കിട്ടുന്ന മോരിൽ നിന്നും വെള്ളം വേർതിരിച്ചെടുത്ത് ഇത് അരിപ്പൊടിയുമായി മിക്സ് ചെയ്തു കഴുത്തിൽ പുരട്ടാം.