പല രീതിയിലുള്ള രോഗങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. എന്നാൽ മിക്കവാറും ഈ രോഗങ്ങളെല്ലാം വരുമ്പോഴും നമ്മുടെ ശരീരത്തിലെ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ഇ എസ് ആർ കൂടി നിൽക്കുന്നു എന്ന് പറഞ്ഞു കേൾക്കാറുണ്ട്. ശരീരത്തിലെ രക്തത്തിന്റെ ചില ഘടകങ്ങളുടെ വർദ്ധനവാണ് ഇത്തരത്തിൽ ഇഎസ്ആർ കൂടുന്നത് കാരണമാകുന്നത്.
ഇത്തരത്തിൽ ഇ എസ് ആർ പോകുന്നതിന്റെ ഭാഗമായി ചില അസ്വസ്ഥതകൾ നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടാറുണ്ട്. മനുഷ്യ ശരീരത്തിലെ രക്ത കോശങ്ങളിൽ അടങ്ങിയിട്ടുള്ള ചുവന്ന രക്താണുക്കളുടെ അളവിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനമാണ് ഇത്തരത്തിൽ കുറവും ഉണ്ടാകാനുള്ള കാരണമാകുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന്റെ ഭാഗമായും.
ഇത്തരത്തിൽ ഇഎസ്ആറിൽ വ്യതിയാനം സംഭവിക്കാം. ചെറിയ ഒരു പനിയോ ജലദോഷമോ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ഇ എസ് ആര്‍ ലെ വ്യതിയാനം കാണാനാകും. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ എന്ത് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഇ എസ് ആർ വ്യതിയാനം വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കി വേണം ചികിത്സകൾ നൽകാൻ. കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ ശരീരത്തിലെ ഇ എസ് ആർ ടെസ്റ്റ് ചെയ്താൽ കൂടിയ ലെവലിൽ തന്നെയായിരിക്കും കാണാനാവുക.
ഈ സമയത്ത് മൂത്രം ഒഴിക്കുന്നതിന് ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ ഫ്ലെഷ് അടിച്ചാൽ പോലും പോകാത്ത രീതിയിലുള്ള ക്ലോസറ്റിൽ നിലനിൽക്കുന്നതും കാണാനാകും. ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ രോഗ കാരണമറിഞ്ഞ് ചികിത്സിക്കുകയും, ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്യാം. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനായി വേണ്ട മുൻകരുതലുകളും എടുക്കാം.