എത്ര വേദനയുള്ള കുഴിനഖവും, ഇനി വേദനയും പഴുപ്പും പെട്ടെന്ന് മാറ്റിയെടുക്കാം.

ചെളിയിലും മണ്ണിലും നടക്കുന്ന ആളുകൾക്ക് ചിലപ്പോഴൊക്കെ കാലിൽ ഒരു അലർജി പോലെ കാണപ്പെടുന്ന ഒന്നാണ് കുഴിനഖം. പ്രത്യേകിച്ചും ഇത് സ്ത്രീകളിലാണ് എങ്കിൽ അലക്കുന്ന വെള്ളവും അലർജിയായി അനുഭവപ്പെടാറുണ്ട്. മണ്ണിലുള്ള ചില അണുക്കളാണ് ശരീരത്തിലേക്ക് പ്രവേശിച്ച് അവിടെ അണുബാധ ഉണ്ടാക്കുന്നത്.

   

കാലുകളിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നം അധികവും കാണാറുള്ളത്. ചിലർക്ക് കൈകളിലും ഈ അണുബാധ കാണാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള കുഴിനഖം ഉള്ളവരാണ് എങ്കിൽ വളരെ പെട്ടെന്ന് ഇതിന് വേദനയോടെ കൂടി തന്നെ നിർവേദം ആക്കുന്നതിന് വീട്ടിൽ തന്നെ ചില മാർഗങ്ങൾ പരീക്ഷിക്കാം. ഇതിനുവേണ്ടി പ്രകൃതിദത്തമായ രീതി പരീക്ഷിക്കുകയാണ് കൂടുതൽ ഉത്തമം.

ഇത്തരത്തിൽ വളരെ പെട്ടെന്ന് നിങ്ങൾക്ക് ലഭിക്കുന്നതും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു രീതി നോക്കാം. ഇതിനായി അല്പം തൊട്ടാൽ വാടി ഇലയാണ് ആവശ്യമായിട്ടുള്ളത് ഇതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത്നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഒപ്പം ചെറിയ കഷണം ചെറുനാരങ്ങയും കൂടി ചേർത്ത് അരച്ചെടുക്കാം. ഇങ്ങനെ അരച്ചെടുത്ത പേസ്റ്റ് നിങ്ങളുടെ കുഴിനഖം ഉള്ള ഭാഗങ്ങളിൽ ഉരുളയായി മൂടിവയ്ക്കാം.

അരമണിക്കൂർ നേരമെങ്കിലും ഇത് കാലുകളിലോ കൈകളിലോ കുഴിനഖം ഉള്ള ഭാഗങ്ങളിൽ തന്നെ വെച്ചിരുന്ന ശേഷം ചെറിയ ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. രണ്ടോ മൂന്നോ തവണത്തെ ഉപയോഗം കൊണ്ട് തന്നെ ഇതിന് നല്ല റിസൾട്ട് കിട്ടും. പഴുത്ത് ഒലിച്ച രീതിയിലുള്ള കുഴിനഖം വളരെ പെട്ടെന്ന് മാറിക്കിട്ടും. ഒപ്പം തന്നെ വേദനയും പൂർണമായി മാറും. തൊട്ടാർവാടി നിങ്ങളെ ശരീരത്തിലുള്ള പലതരത്തിലുള്ള പഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. മഞ്ഞൾപൊടിയും ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ തടയും.

Leave a Reply

Your email address will not be published. Required fields are marked *