മനുഷ്യ ശരീരത്തിലെ ആരോഗ്യത്തിനും നിലനിൽപ്പിനും പല ഘടകങ്ങളും ആവശ്യമാണ്. ഈ കൂട്ടത്തിൽ ആവശ്യമായ ഒരു ഘടകം തന്നെയാണ് കൊളസ്ട്രോള് എന്നത്. എന്നാൽ ശരീരത്തിന് നല്ല കൊളസ്ട്രോളാണ് ആവശ്യമായ ഘടകം. ചീത്ത കൊളസ്ട്രോൾ കൂടി ഇതിനോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്നതാണ് ശരീരം കൂടുതൽ രോഗകരമായ അവസ്ഥകളിലേക്ക് മാറുന്നതിന് കാരണം.
ശരിയായ രീതിയിലുള്ള ജീവിതശൈലിയും ആരോഗ്യക്രമങ്ങളും ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ ആളുകളുടെ ജീവിത രീതി അനുസരിച്ച് അത്ര ആരോഗ്യകരമായ ഭക്ഷണരീതിയോ വ്യായാമ ശീലമോ ഇല്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ശരീരം പെട്ടെന്ന് സ്ട്രോക്ക്, ഹാർട്ടറ്റാക്ക്, ബ്ലോക്ക് എന്നിങ്ങനെ പ്രശ്നങ്ങൾക്ക് ഇരയാകുന്നു.
ശരീരത്തിൽ സ്വയം ഉല്പാദിപ്പിക്കുന്ന ഒരു ഘടകമാണ് കൊളസ്ട്രോൾ. എന്നാൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഇതിനെ ഒരു ഘടകമായി മാറുന്നുണ്ട് എന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണ രീതിയാണ് നിങ്ങൾ പാലിക്കുന്നത് എങ്കിൽ ശരീരത്തിലെ ഇത്തരത്തിലുള്ള ചീത്ത കൊളസ്ട്രോളുകളെ ഒഴിവാക്കാൻ സാധിക്കും. അമിതമായി ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന ഭാഗമായി ഹൃദയത്തിലേക്ക്, തലച്ചോറിലേക്ക് ഉള്ള രക്തക്കുഴലുകളിലെ ഭിത്തികളിൽ ഇവ ഒട്ടിപ്പിടിച്ച് ആ ഭാഗത്ത് ഒരു ബ്ലോക്ക് രൂപപ്പെട്ടു വരികയും.
പിന്നീട് രക്തമോ ഓക്സിജനോ ശരിയായി പ്രവഹിക്കാത്ത രീതിയിൽ രക്തക്കുഴലിന്റെ വ്യാസം അടഞ്ഞു പോകുന്നു. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് പോലുള്ള രീതികളിലൂടെ ഈ കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു മാർഗമാണ്. മാത്രമല്ല ദിവസവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമവും ചെയ്തിരിക്കണം. ഇഞ്ചി വെളുത്തുള്ളിമഞ്ഞൾ ചെറുനാരങ്ങ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. കൂടുതൽ അറിയുന്നതിനായി വീഡിയോ പൂർണമായും കാണുക.