പ്രമേഹം എന്ന അവസ്ഥ കൊണ്ട് പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഇന്നത്തെ സമൂഹത്തിൽ കാണപ്പെടുന്നു. പ്രധാനമായും നിങ്ങളും ഒരു പ്രമേഹ രോഗിയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണ ശൈലി വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്നത്തെ ജീവിതശൈലിയനുസരിച്ച് ആളുകൾക്ക് പ്രമേഹം എന്ന രോഗം വരാതിരിക്കുന്നതിന് അതിശയമുള്ളൂ.
കാരണം അത്രയേറെ വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് ഇന്നത്തെ സമൂഹത്തിൽ ഓരോരുത്തരും ഭക്ഷിക്കുന്നത്. ചില ആളുകളെങ്കിലും ആരോഗ്യപരമായി ചിന്തിക്കുന്നത് കൊണ്ട് ഇതിൽ നിന്നും വേറിട്ട് പ്രവർത്തിക്കാം. ഇന്ന് ഇത്തരത്തിലുള്ള ഒരുപാട് ഭക്ഷ്യവിഭവങ്ങൾ സമൂഹത്തിൽ ലഭ്യമാകുന്നു എന്നതുകൊണ്ട് തന്നെ പുതിയ പല രോഗങ്ങളും ഇതിന്റെ ഭാഗമായി വന്നുചേരുന്നു.
പ്രമേഹം എന്ന രോഗാവസ്ഥ കൊണ്ട് പ്രയാസപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. പരമാവധിയും കാർബോഹൈഡ്രേറ്റ് മധുരം മൈദ എന്നിങ്ങനെയുള്ള ഒഴിവാക്കാം. നിർബന്ധമായും ഒഴിവാക്കേണ്ട മറ്റൊരു വിഭാഗം ഭക്ഷണങ്ങളാണ് ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും. ഇവ കഴിക്കുന്നത് വഴിയായി നിങ്ങളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പും ഗ്ലൂക്കോസും അടിഞ്ഞു കൂടുന്നു.
ബ്രോക്കോളി പോലുള്ള പച്ചക്കറികൾ കറികൾ ഉണ്ടാക്കി കഴിക്കുന്നത് വഴി ശരീരത്തിലെ പ്രമേഹ നിയന്ത്രണം വളരെ എളുപ്പമാക്കാൻ സഹായിക്കും. നട്സ് സീഡ്സ് എന്നിവയെല്ലാം നിങ്ങൾക്ക് ആവശ്യനുസരണം കഴിക്കാം എങ്കിലും അമിതമായ അമൃതും വിഷമാണ് എന്ന ബോധ്യം ഉള്ളിൽ ഉണ്ടായിരിക്കണം. നല്ല രീതിയിൽ തന്നെ വ്യായാമങ്ങൾ ചെയ്തുകൊണ്ടും നിങ്ങൾക്ക് പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാം. ആരോഗ്യമുള്ള ഒരു ശരീരം വീണ്ടെടുക്കാൻ നമുക്കും പ്രവർത്തിക്കാം. വീഡിയോ മുഴുവനായി കാണുക.