നരച്ച മുടിയഴകളെ മറക്കുന്നതിന് വേണ്ടി പലരും ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഹെയർ ഡൈകൾ തന്നെ നിങ്ങളുടെ തലമുടിക്ക് ഒരു ശാപമായി മാറുന്ന ചില സാഹചര്യങ്ങളും കാണാം. പ്രത്യേകിച്ച് ചില ആളുകൾക്ക് ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ തലമുടിയിൽ അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഒരുതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഇല്ലാതെ നിങ്ങളുടെ തലമുടി .
നാച്ചുറൽ ആയി തന്നെ കറുപ്പിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള ഒരു ഹെയർ ഡൈ തയ്യാറാക്കാൻ ചുരുക്കം ചില വസ്തുക്കൾ മാത്രമാണ് ആവശ്യമായി വരുന്നത്. തലമുടിയുടെ ആരോഗ്യത്തിന് ഒരുപാട് ഗുണപ്രദമായ ഒരു വസ്തുവാണ് കരിംജീരകം. മുടികൊഴിച്ചിൽ തടയാനും മുടിയുടെ കറുപ്പ് നിറം നിലനിർത്താനും നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ .
തലയിൽ ഉണ്ടാകുമ്പോൾ ഇതിനെ പരിഹരിക്കാനും കരിംജീരകം ഉത്തമമാണ്. അര ടീസ്പൂൺ കരിംജീരകം പൊടിച്ചെടുത്തത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ അളവിൽ തന്നെ നെല്ലിക്ക പൊടി കൂടി ചേർക്കാം. ഒപ്പം തന്നെ അര ടീസ്പൂൺ നീലയമരിയുടെ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇത് ഒരു പേസ്റ്റ് രൂപമാകാൻ വേണ്ടി ഇതിലേക്ക് കട്ടൻ ചായ .
നല്ല കടുപ്പത്തിൽ മധുരം അല്പം പോലും ചേർക്കാതെ തിളപ്പിച്ചത് ചേർക്കാം. ഇത് ഒരു ദിവസം രാത്രി മുഴുവനായും മൂടിവച്ച് സൂക്ഷിക്കണം. ശേഷം പിറ്റേദിവസം നിങ്ങൾക്ക് തലമുടിയിൽ ഇത് ഉണ്ടായി ചെയ്തശേഷം ഒരു മണിക്കൂർ റസ്റ്റ് ചെയ്ത് വെറും വെള്ളത്തിൽ കഴുകാം, ഇങ്ങനെ മൂന്നുദിവസം തുടർച്ചയായി ചെയ്യാം. ഇതിനുശേഷം മാത്രം തല നല്ലപോലെ മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകാം.