എല്ലാ മാസത്തിലെയും പൗർണമി ദിനത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പ്രത്യേകമായി ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള ദിവസമാണ് ഈ പൗർണമി ദിവസങ്ങളെല്ലാം. നിങ്ങളും ഈ പൗർണമി ദിവസത്തിൽ നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഈ കർമ്മങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ നിങ്ങൾക്കുള്ള എല്ലാ ആഗ്രഹങ്ങളും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും.
ഈ കന്നിമാസത്തിലെ പൗർണമി ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. കാരണം ഈ പൗർണമി വരുന്നത് വെള്ളിയാഴ്ച ദിവസമാണ് എന്നതാണ്. വെള്ളിയാഴ്ചയും പൗർണമിയും ഒരുപോലെ വരുന്നത് വലിയ സവിശേഷ ദിവസമായി കരുതപ്പെടുന്നു. ഈ ദിവസങ്ങളിൽ നിങ്ങൾ ചെയ്യുന്ന ചില കർമ്മങ്ങൾ നിങ്ങളുടെ ഐശ്വര്യത്തിന് കാരണമാകും. ഇന്നേദിവസം സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് .
ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയോടെ ചെയ്യണം. ഇതിനായി ഒരു താലത്തിൽ ഒരു പിടിയോളം വരുന്ന പച്ചരി എടുക്കാം. ലക്ഷ്മി ദേവിയുടെ മാസം ഉള്ള വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് പച്ചരി. പച്ചരി മാത്രമല്ല ഇതിലേക്ക് മൂന്ന് കഷണം മഞ്ഞള്‍ കൂടി വെക്കണം. മഞ്ഞളിന്റെ ഒപ്പം തന്നെ അഞ്ചോ ഏഴോ ഒറ്റ രൂപ നാണയങ്ങളും വയ്ക്കുക. വെച്ചിരിക്കുന്ന ഈ വസ്തുക്കളെല്ലാം തന്നെ ലക്ഷ്മി ദേവി സാന്നിധ്യം ഉണ്ട് എന്നതാണ് പ്രത്യേകത.
സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ നിലവിളക്കിന് ചുറ്റുമായി ഈ വസ്തുക്കൾ വച്ച താലത്തിലേക്ക് ചെറിയ ഒരു ചിരാതു വിളക്ക് വച്ചുകൊണ്ട് മൂന്നുതവണ ഉഴിയാം. ഇങ്ങനെ ചെയ്തശേഷം നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഈ താലം ഒരു പീഠത്തിന്റെ മുകളിലായി വയ്ക്കാം. തീർച്ചയായും മനസ്സിലുള്ള ആഗ്രഹം എല്ലാം വളരെ പെട്ടെന്ന് തന്നെ നടക്കും.