ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നിയിൽ കല്ലുണ്ടാകുന്ന ബുദ്ധിമുട്ട്. ശരീരത്തിൽ അനാവശ്യമായി കടന്നുകൂടുന്ന എല്ലാ വിഷപദാർത്ഥങ്ങളെയും ദഹിപ്പിച്ച് പുറത്ത് മൂത്രമായി കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്യുന്നത്. എന്നാൽ കിഡ്നിക്ക് ഉണ്ടാകുന്ന ചെറിയ തകരാറുകൾ പോലും ഈ പ്രവർത്തനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി വിഷാംശങ്ങൾ ശരീരത്തിൽ കെട്ടിനിൽക്കുന്ന അവസ്ഥയ്ക്ക്.
കാരണമാകും. നിങ്ങളുടെ കിഡ്നിയിൽ 20 വയസ്സ് പ്രായത്തിനുള്ളിൽ തന്നെ ഒരിക്കലെങ്കിലും കല്ലിന്റെ ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട് എങ്കിൽ പ്രായമാകുന്നതിനു മുൻപേ നിങ്ങൾക്ക് ഒരുപാട് തവണ ഈ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. കിഡ്നിയിൽ കല്ലുണ്ടാകാനുള്ള സാധ്യത എന്നത് പല രീതിയിൽ ആണ്. യൂറിക് ആസിഡ് ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നത് പിന്നീട് കല്ലുകൾ ആയി രൂപം പ്രാപിച്ച് .
കിഡ്നിയിൽ കെട്ടിക്കിടക്കും. അധികമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ ബുദ്ധിമുട്ട് കാണപ്പെടുന്നത്. അമിതമായ അളവിൽ കാൽസ്യം ശരീരത്തിലേക്ക് എത്തുകയും ഇത് ഓക്സിലേറ്റുകളുമായി കൂടിച്ചേർന്നു കല്ലുകൾ ആയി രൂപം പ്രാപിക്കാം. നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ഒരു ജീവിത ശൈലിയാണ് ഇത്തരത്തിലുള്ള പ്രയാസങ്ങളെല്ലാം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.
തക്കാളി ദാന്യങ്ങൾ പോലുള്ളവ അമിതമായി കഴിക്കുന്നതും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകും. ധാരാളമായ അളവിൽ വെള്ളം കുടിക്കുക എന്നത് കല്ല് ഉണ്ടാകുന്നതിനു മുൻപേ നാം ചെയ്യേണ്ട കാര്യങ്ങളാണ്. കാരണം ജലത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോഴാണ് ഇത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയായി മാറുന്നത്. കിഡ്നിയിൽ ഉണ്ടാകുന്ന ഈ കല്ലുകൾ ചലിച്ച് മൂത്രാശയത്തിലോ മൂത്രനാളിയുടെ ഏതെങ്കിലും ഭാഗത്തോ കെട്ടിക്കിടക്കുമ്പോഴാണ് ഇത് കൂടുതൽ വേദനയ്ക്ക് കാരണമാകുന്നത്.