പ്രായം കൂടുന്തോറും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും പാടുകളും നിറവ്യത്യാസവും വർദ്ധിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള ചരമ പ്രശ്നങ്ങളെ അകറ്റാൻ, നിങ്ങൾക്ക് പ്രധാനമായി നിങ്ങളുടെ വീട്ടിൽ തന്നെ ഭക്ഷണത്തിലും ജീവിത ശൈലിയിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം. പ്രധാനമായും നിങ്ങൾ കഴിക്കുന്ന ഫ്രൂട്സ് ഇരുണ്ട നിറത്തിലുള്ള പഴങ്ങൾ ആയിരിക്കണം. പ്രത്യേകിച്ചും ഡാർക്ക് റെഡ് നിറത്തിലുള്ള പഴങ്ങൾ കഴിക്കുന്നത് ചർമത്തിന്റെ നിറവർദ്ധനവിനും, ഐജിങ് പ്രോസസ് കുറയ്ക്കുന്നതിനും സഹായിക്കും.
ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ വറുത്തതും പൊരിച്ചെടുത്ത മത്സ്യവും മാംസവും കുറയ്ക്കുന്നതാണ് നല്ലത്. പകരം ചാള, അയില, ചൂട തുടങ്ങിയ ചെറു മത്സ്യങ്ങൾ കറിവെച്ച് കഴിക്കാനായി ശ്രദ്ധിക്കണം. ധാരാളമായി ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് പച്ചക്കറി ചെടികളുടെ ഇലയും ഉപയോഗിക്കാം. പയറിന്റെ ഇല, മത്തന്റെ ഇല, മുരിങ്ങയില, ചീരയില, കുമ്പളത്തിന്റെ ഇല എന്നിങ്ങനെ പച്ചക്കറികളുടെ എല്ലാം ഇലകൾ അരിഞ്ഞെടുത്ത തോരൻ വെച്ച് കഴിക്കുന്നത്.
നിങ്ങളെ ശരീരത്തിൽ നല്ലപോലെ വിറ്റാമിൻസും വർധിപ്പിക്കുകയും, പ്രായം കൂടുന്നത് മുഖത്ത് അറിയാതിരിക്കാൻ സഹായിക്കുകയും ചെയ്യും. മുഖം കഴുകുന്നതിനായി എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മുഖത്ത് ഐസ് ക്യൂബ് കൊണ്ട് ഉരയ്ക്കുന്നത്, മസാജ് ചെയ്യുന്നതും നന്നായിരിക്കും. നിങ്ങളുടെ മുഖത്തിന് അനുയോജ്യമായ അലർജികൾ ഇല്ലാത്ത നല്ല ഒരു ഫേസ് പാക്ക് സ്ഥിരമായി ഉപയോഗിക്കാം. പുതിയ ഫേസ് പാക്കുകൾ മാറിമാറി ഉപയോഗിക്കുന്ന ശീലം അത്ര ഉചിതമല്ല.
ഇത് നിങ്ങളുടെ മുഖത്ത് അലർജിയും കുരുക്കളും ഉണ്ടാകാൻ ഇടയാകും. മുഖത്ത് ഏത് ഫേസ് പാക്ക് ഉപയോഗിക്കുകയാണെങ്കിലും അമിതമായി ഉരച്ച് സ്ക്രബ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് തലയിൽ ഉപയോഗിച്ചതാണെങ്കിൽ അതുകൊണ്ട് ഒരിക്കലും മുഖം തുടക്കാതിരിക്കുക. തലയിണയിൽ മുഖമമർത്തി കിടക്കുന്ന ശീലം ഉള്ളവരാണെങ്കിലും അത് മാറ്റേണ്ടത് അത്യാവശ്യമാണ്. ഇത്തരം ശീലങ്ങൾ മുഖത്ത് കുരുക്കൾ ഉണ്ടാകാനും ചുളിവുകൾ ഉണ്ടാകാനും ഇടയാക്കും. അല്പം സമയം എടുക്കും എങ്കിലും തീർച്ചയായും വീട്ടിൽ തന്നെ ചെയ്യുന്ന ചികിത്സകളാണ് കൂടുതൽ ഉചിതം.