ആഗ്രഹങ്ങൾ എന്നത് എല്ലാവർക്കും ഒരുപോലെ തന്നെ ഉള്ളതാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുന്ന സമയം ഏതാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാനായി മുകളിൽ നൽകിയിരിക്കുന്ന 4 വെറ്റിലകളിൽ ഒന്ന് തൊടാം . ഇതോടുകൂടി ശാസ്ത്രപ്രകാരമാണ് ഇവിടെ നാല് ഭാഗങ്ങളിലേക്ക് ആയി തിരിഞ്ഞിരിക്കുന്ന വെറ്റിലകൾ നൽകിയിരിക്കുന്നത്. ഏത് ശാസ്ത്രത്തിലും ഒരുപാട് ഐശ്വര്യങ്ങളുടെ അടയാളമായി നാം ഉപയോഗിക്കുന്ന ഒന്നാണ് വെറ്റില.
ഏതൊരു മംഗള കർമ്മത്തിനും വെറ്റിലയാണ് നാം ദക്ഷിണയായി നൽകാറുള്ളത്. എല്ലാ ദൈവ സങ്കല്പങ്ങളും അടങ്ങിയിരിക്കുന്ന ഒരു ഇലയാണ് വെറ്റില എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പ്രധാനമായും ഇവിടെ നാല് ഭാഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്ന വെറ്റിലകൾ നൽകിയിരിക്കുന്നു. ഏറ്റവും ആദ്യമായി നൽകിയിരിക്കുന്നത് വെറ്റിലയുടെ അഗ്രഭാഗം താഴേക്ക് നിൽക്കുന്ന രീതിയിലുള്ള ഇലയാണ്. നിങ്ങൾ മനസ്സിൽ നല്ലപോലെ ആഗ്രഹിച്ചു തിരഞ്ഞെടുത്തത് ഈ ആദ്യത്തെ വെറ്റിലയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കും.
എന്നാൽ ഈ ആഗ്രഹം നടക്കുന്നതിന് അല്പം കാലതാമസം എടുക്കും എന്നാണ് പറയപ്പെടുന്നത്. രണ്ടാമതായി നൽകിയിരിക്കുന്നത്വലത്തോട്ട് അഗ്രം ആയിരിക്കുന്ന വെറ്റിലയാണ്. നിങ്ങൾ തിരഞ്ഞെടുത്തത് ഈ വെറ്റിലയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതിന് കൃത്യമായ ഒരു സമയം തീർച്ചപ്പെടുത്താൻ ആകില്ല. നിങ്ങൾ ഒരു വിഷ്ണു ഭക്തയാണ് എങ്കിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ആഴ്ചയിലെ ഒരു ദിവസം എന്ന രീതിയിൽ 12 ആഴ്ചകൾ തുടർച്ചയായി പോവുകയാണ് എങ്കിൽ ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് സാധിച്ചെടുക്കാൻ സാധിക്കും.
മൂന്നാമതായി നൽകിയിരിക്കുന്നത് അഗ്രഭാഗം മുകളിലേക്ക് നിൽക്കുന്ന വെറ്റിലയാണ്. തിരഞ്ഞെടുത്തത് ഈ വെറ്റില ആണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നാണ് കാണാനാകുന്നത്. നാലാമതായി അഗ്രം ഇടത്തോട്ട് നിൽക്കുന്ന വെറ്റില. ആഗ്രഹ സഫലീകരണം അല്പം ബുദ്ധിമുട്ടാണ് എന്നാണ് ഇത് തെളിയിക്കുന്നത്. നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് വേണ്ടി ദേവി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ആകാം. ഒപ്പം കറുകമാല ഉപപ്രതിഷ്ഠയായ ഗണപതിക്കും സമർപ്പിക്കാം. സാധിക്കുമെങ്കിൽ കുടുംബക്ഷേത്രങ്ങളിലും മാസത്തിൽ ഒരു തവണയെങ്കിലും പോയി പ്രാർത്ഥിക്കുക.