മുഖ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും പിഗ്മെന്റേഷൻസും നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദവും ഉണ്ടാക്കാം.ഇത്തരത്തിൽ മുഖത്തുള്ള എല്ലാ കറുത്ത പാടുകളും ഇല്ലാതാക്കാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു പ്രയോഗം ചെയ്തു നോക്കാം.ഒരു പരീക്ഷണം അല്ല തീർച്ചയായും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന ഒരു പാക് ആണ്. ഈ പാക്ക് തയ്യാറാക്കി ഉടനെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നല്ല. തയ്യാറാക്കി വെച്ച് ഏറ്റവും കുറഞ്ഞത് 10 മണിക്കൂറെങ്കിലും കഴിഞ്ഞാൽ ആണ് മുഖത്ത് ഉപയോഗിക്കുന്നത് ഉത്തമം.
ഇത് തയ്യാറാക്കാനായി നിങ്ങളുടെ വീട്ടിൽ ഉള്ള തൈരാണ് പ്രധാനമായും ആവശ്യമായുള്ളത്. തൈര് മുഖചർമ്മം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മറ്റൊന്നും തന്നെ ഇല്ലെങ്കിലും അല്പം തൈര് നിങ്ങളുടെ മുഖത്ത് പുരട്ടി മസാല ചെയ്യുന്നത് നല്ലപോലെ ചർമം തിളങ്ങാൻ സഹായിക്കും. ഒരു സ്പൂൺ തൈര് ലേക്ക് ഒരു സ്പൂൺ അളവിൽ തന്നെ ഗ്രീൻ ടീ ചേർത്തുകൊടുക്കാം. ഒരു സ്പൂൺ അളവിൽ തന്നെ വീണ്ടും ചെമ്പരത്തിയുടെ ഇതളുകൾ ഉണക്കിയെടുത്തത് ചേർക്കാം.
ചെമ്പരത്തി പൂക്കൾ നിങ്ങളുടെ മുഖചർമ്മം വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്. അതുകൊണ്ടു തന്നെ ചെമ്പരത്തിയുടെ പൂക്കൾ ഇതളുകൾ പൊഴിച്ച്, ഉണക്കി വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്നത് വളരെയധികം ഫലം നൽകും. ചെമ്പരത്തിയുടെ ഇതളുകൾ നല്ല വെയിലുള്ള സമയത്ത് ഉണക്കി സൂക്ഷിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇവ മൂന്നും ഒരു പാത്രത്തിൽ നല്ലപോലെ മിക്സ് ചെയ്ത് എടുത്ത് രാത്രിയിൽ എടുത്തുവച്ച് പിറ്റേദിവസം 10 മണിക്കൂറിന് ശേഷം നിങ്ങൾക്ക് മുഖത്ത് ഉപയോഗിക്കാം.
ഇങ്ങനെ ഉപയോഗിക്കുന്നതിനു മുൻപായി മിക്സിയുടെ ജാറിൽ ഇത് നല്ലപോലെ പേസ്റ്റാക്കി അരച്ചെടുക്കുകയും ചെയ്യാം. നിങ്ങളുടെ മുഖത്ത് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള മറ്റ് ഏതെങ്കിലും പൊടികളും ഇതിൽ നിങ്ങൾക്ക് ചേർക്കാം. ഏതൊരു പാക്ക് ഉപയോഗിക്കുന്നതിനു മുൻപായും മുഖം നല്ല പോലെ കഴുകി വൃത്തിയാക്കണം . നിങ്ങളുടെ മുഖത്ത് ഇത് അപ്ലൈ ചെയ്തതിനു ശേഷം നല്ലപോലെ ഒന്ന് മസാജ് കൂടി ചെയ്തു കൊടുക്കാം. ഈ പാക്ക് ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഉപയോഗിക്കുകയാണ് എങ്കിൽ, നിങ്ങളുടെ മുഖചർമ്മം കൂടുതൽ തിളങ്ങാനും സോഫ്റ്റ് ആകാനും സഹായിക്കും.