ഹസ്തരേഖാശാസ്ത്രം എന്നത് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്രമാണ്. കൈകളിലെ വിരലുകളുടെ രേഖയുടെ നീളങ്ങളും രേഖ പോകുന്ന ദിശയും അനുസരിച്ച് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെ പോലും മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ കൈകളിലെ ചില പ്രത്യേകതകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൈയുടെ രണ്ട് വിരലുകളുടെ നീളം ആണ് ഇവിടെ പ്രതിപാദിക്കുന്നത്. ചെറുവിരലും തൊട്ടടുത്തുള്ള മോതിരവിരലും ആണ് ഇതിനുവേണ്ടി പ്രതിപാദിക്കുന്നത്.
നിങ്ങളുടെ കൈകളിലെ ഈ രണ്ടു വിരലുകളുടെയും നീളം ഏത് രീതിയിൽ ആണ് വരുന്നത് എന്നനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതു തരത്തിലുള്ള സ്വഭാവക്കാരാണ് എന്ന് മനസ്സിലാക്കാൻ ആകും. ആദ്യമായി പറയുന്നത് ചെറുവിരലിന്റെ നീളം മോതിരവിരലിന്റെ ആദ്യത്തെ രേഖയിൽ കൃത്യമായി അവസാനിക്കുന്നതാണ് എങ്കിൽ, നിങ്ങൾ കുടുംബവുമായി ഒരുപാട് അറ്റാച്ച്മെന്റ് ഉള്ളവർ ആയിരിക്കും. എവിടെപ്പോയാലും ദിവസവും കുടുംബത്തിൽ വന്ന് കയറണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും.
ഏതു കാര്യത്തിനും മുൻപൂക്കം കൊടുക്കുന്നത് സ്വന്തം കുടുംബത്തിന് തന്നെയായിരിക്കും കുടുംബത്തിലുള്ള എല്ലാ ആളുകളോടും ഒരുപാട് സ്നേഹം വെച്ച് പുലർത്തുന്നവർ ആയിരിക്കും ഇവർ. രണ്ടാമതായി മോതിരവിരലിന്റെ ആദ്യ രേഖയ്ക്ക് അല്പം മുകളിലായി ആണ് ചെറുവിരലിന്റെ നീളം അവസാനിക്കുന്നത് എങ്കിൽ നിങ്ങൾ ഒരുപാട് സ്വന്തമായി ചിന്തിക്കുന്ന ആളുകൾ ആയിരിക്കും.
ഏതൊരു കാര്യത്തിനും ഇവർക്ക് സ്വന്തമായ നിലപാടുകൾ ഉണ്ടായിരിക്കും. എത്രതന്നെ വലിയ പ്രശ്നങ്ങളുണ്ടായാലും സ്വന്തം നിലപാടുകളിൽ നിന്ന് വഴിതെറ്റാത്തവരായിരിക്കും. മൂന്നാമതായി ഈ രേഖയ്ക്ക് താഴെ ചെറുകര അവസാനിക്കുന്ന ആളുകൾ. ഇവർ ഒരുപാട് ഇമോഷൻസ് കൊണ്ട് നടക്കുന്നവരായിരിക്കും. വളരെ ചുരുങ്ങിയ സുഹൃത്ത് വലയം ആയിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക.