ഈ ഫ്രൂട്ട് മാസ്ക് ആയി ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തുള്ള ഏത് കറുത്ത പാട് മാറും.

പ്രധാനമായും മുഖത്ത് കറുത്ത പാടുകളും കുരുക്കളോ നിറവ്യത്യാസമോ ഉണ്ടാകുന്നത് കൂടുതലും വിഷമിപ്പിക്കുന്നത് സ്ത്രീകളെയാണ്.പുരുഷന്മാർക്കും ഇതേ പ്രശ്നങ്ങൾ തന്നെ ഉണ്ടാകാറുണ്ട് എങ്കിലും കൂടുതൽ ഇത് കാണപ്പെടുന്നത് സ്ത്രീകളിൽ തന്നെയാണ്.ഇത്തരത്തിൽ കറുത്ത പാടുകളും കുരുക്കളും ബിഗ്മെന്റേഷനും ഉണ്ടാകാനുള്ള സാധ്യത കൂടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങൾ ആണ് സൺലൈറ്റ്.

   

സൂര്യപ്രകാശം മുഖത്തേക്ക് ശരീരത്തിലേക്ക് നേരിട്ട് പതിക്കുന്ന ഒരു രീതി പലപ്പോഴും ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ കറുത്ത നിറം വർദ്ധിപ്പിക്കാം. രാവിലെ ഇളം വെയിൽ കൊള്ളുന്ന ആളുകൾക്ക് അല്ല ഈ പ്രശ്നം ഉണ്ടാകുന്നത്. നട്ടുച്ച നേരത്തുള്ള വെയിൽ ശരീരത്തിലേയ്ക്കുന്നത് ശരീരത്തിന് താപനില വർധിപ്പിക്കാനും ഡാർക്ക് ആക്കാനും ഇവിടെയുണ്ട്. അതുപോലെതന്നെ 40 കൾ കഴിയുമ്പോൾ തന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വിവരമുഖത്ത് മെലാസമ പോലുള്ള നിറവ്യത്യാസങ്ങൾ ഉണ്ടാക്കാം.

ശരീരത്തിലെ മെലാനിൻ കണ്ടന്റ് കൂടുന്നതാണ് ഈ മെലാസമയുടെ കാരണം. ഒരുതലത്തിൽ പറയുകയാണെങ്കിൽ മെലാനിയും ശരീരത്തിന് ഒരു പ്രൊട്ടക്ഷൻ ആണ്. മെലാനിയും കണ്ടന്റ് കുറവുള്ള ആളുകൾക്ക് സ്കിന്ന് സംബന്ധമായ രോഗങ്ങളും സ്കിൻ ക്യാൻസറുകളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മെലാനിൻ ഒരു രോഗാവസ്ഥയല്ല. പക്ഷേ സൗന്ദര്യ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

നിങ്ങൾക്ക് മുഖത്തുള്ള ഇത്തരത്തിലുള്ള കറുത്ത പാടുകൾ മാറുന്നതിന് പപ്പായ ഒന്ന് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് മാസ്ക്കായി ഉപയോഗിക്കുന്നത് വളരെയധികം ഉപകാരപ്പെടാറുണ്ട്. പപ്പായ മാത്രമല്ല കുക്കുമ്പറും ഇതേ രൂപത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാം. മുഖത്ത് ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുക എന്നതിനേക്കാൾ ഉപരിയായി, ശരീരത്തിന് അകത്തുള്ള ഹോർമോൺ വ്യതിയാനങ്ങളെയും മെലാനിൻ പ്രശ്നങ്ങളെയും രോഗങ്ങൾ വരാനുള്ള സാധ്യതകളെയും കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആണ് വേണ്ടത്. ചില ആളുകൾ ചെയ്യുന്ന ഒരു വലിയ അബദ്ധമാണ് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്ന ഭാഗത്ത്.

കുളിക്കുന്ന സമയത്ത് നല്ല എഴുതിയ സ്ക്രബ്ബ് ചെയ്യുന്നത്. ഒരിക്കലും ഈ ഭാഗം ഹാർഡ് ആയ സ്ക്രബ്ബറുകൾ ഉപയോഗിച്ച് തേച്ചുരയ്ക്കാൻ പാടില്ല. സ്കിന്ന് എന്നത് വളരെ മൃദുവായ ഒരു പ്രതലമാണ്. അവിടെയുണ്ടാകുന്ന റേഷസോ, ചൊറിച്ചിലോ, പാടുകളോ തേച്ചുരയ്ക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുകൾ കൂടുതൽ ഹാർഡ് ആവാതിരിക്കാനും ശ്രദ്ധിക്കണം. സോപ്പുകൾക്ക് പകരം സോപ്പ് ജെല്ലുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. നല്ല വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനായി ശ്രദ്ധിക്കുക. ശരീരത്തിന്റെ ഭാരം കൃത്യമായി നിലനിർത്തുക.

Leave a Reply

Your email address will not be published. Required fields are marked *