ശരീരത്തിന്റെ ഭാരം മുഴുവൻ നീയെന്തു നിർത്തുന്നത് കാലുകളാണ്. പ്രത്യേകിച്ച് കാൽപാദങ്ങളിലേക്ക് ശരീരഭാരം കൂടുംതോറും പ്രഷറും കൂടി വരും. ഇത്തരത്തിൽ കാൽപാദത്തിൽ കൂടുതലായി പ്രഷർ അനുഭവപ്പെടുന്ന സമയത്ത് കാൽപാദത്തിന്റെ ഏറ്റവും താഴെയായി കാണപ്പെടുന്ന പാളിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇതിന് ഭാഗമായി കാലുകൾ രാവിലെയോ, അധികമായി നടക്കുന്നതോ നിൽക്കുന്നതോ ആയ സാഹചര്യങ്ങളിലും വേദന അനുഭവപ്പെടും.
മിക്കവാറും ആളുകൾക്കെല്ലാം തന്നെ രാവിലെ ഉണർന്നു നിൽക്കുന്ന സമയത്തായിരിക്കും കാലിന്റെ ഉപ്പൂറ്റിയിൽ അതികഠിനമായ വേദന ഉണ്ടാകാറുള്ളത്. എന്നാൽ അല്പ ദൂരം ഒന്നും നടന്നു കഴിയുമ്പോൾ ഈ വേദന കുറയുന്നതായും അനുഭവപ്പെടും. ഇത്തരത്തിൽ കാൽപാദങ്ങൾക്ക് വേദനയുണ്ടാകാൻ പ്രായം ഒരു കാരണമാകാറുണ്ട്. അധികമായി കാലുകൾക്ക് പ്രഷർ കൊടുക്കുന്ന രീതിയിലുള്ള അമിതഭാരം നിങ്ങൾക്ക് ഉണ്ടെങ്കിലും വേദന സ്വദവേ കാണുന്നതാണ്.
ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നവർക്കും ഈ വേദന കൂടെപ്പിറപ്പായി മാറും. തീരെ ഫ്ലാറ്റായ ചെരിപ്പുകളും ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല. ചെറിയ ഒരു കട്ടിയെങ്കിലും ചെരിപ്പിന് ഉണ്ടായിരിക്കേണ്ടതുണ്ട്. നല്ല സോഫ്റ്റ് ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുക. ഉണ്ടാകുന്ന ഈ വേദനയെ പരിഹരിക്കാൻ നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. ഏറ്റവും പ്രധാനമായും ചൂടും തണുപ്പും മാറിമാറി കാലിന് കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്.
ഇതിനായി ഐസ് ബാഗും ഹോട്ട് ബാഗും മാറിമാറി ഉപയോഗിക്കാം. കാൽപാദത്തിലുള്ള നീർക്കെട്ട് മാറ്റുന്നതിന് ഇത് സഹായിക്കും. ഹോട്ട് ബാഗും ഐസ് ബാഗും ഇല്ലാത്തവരാണ് എങ്കിൽ ചൂട് വെള്ളവും ഐസ് വെള്ളവും വെച്ച് ഇതിലേക്ക് മാറിമാറി കാലുകൾ അഞ്ചു തവണ വീതം മുക്കാം. കുപ്പികളിൽ ഐസ് വെള്ളമാക്കി കാലുകൊണ്ട് ഉരുട്ടുന്ന രീതിയും പരീക്ഷിക്കാം.