പലർക്കും വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നത്. ചിലർക്ക് ഭാരം കൂടുന്നതിനോടൊപ്പം തന്നെ കുടവയറും ഉണ്ടാകാം.എന്നാൽ മറ്റു ചിലർക്ക് ശരീരത്തിന് ഭാരം വർധിക്കുന്നില്ലെങ്കിലും വയറു മാത്രം വല്ലാതെ വർദ്ധിച്ചു വരുന്നതായ അവസ്ഥയും കാണാറുണ്ട്.
ഇത്തരത്തിൽ ശരീരഭാരം അമിതമായി വർധിക്കുമ്പോൾ ഇത് നിങ്ങളെ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ നാശത്തിനും കാരണമാകും. പ്രത്യേകിച്ച് ഹൃദയാഘാതം സ്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന കാരണമാണ് അമിതവണ്ണം. വണ്ണം കൂടും തോറും കുടലുകൾക്കുള്ള ബ്ലോക്കുകൾ ഉണ്ടാകാനും രക്തക്കുഴലുകൾ ചുരുങ്ങാനും ഉള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് രക്ത സമ്മർദ്ദത്തിനും രക്തക്കുഴലുകൾ പൊട്ടുന്നതിനും ഇടയാക്കും. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട് എങ്കിൽ, ഇതിന് പരിഹാരം ഒന്നു മാത്രമാണ് ശരീരഭാരം കുറയ്ക്കുക. കാർബോഹൈഡ്രേറ്റും, മധുരവും, മൈദ, ഉപ്പ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് ഉത്തമം. ഒപ്പം ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
ദിവസവും രാവിലെ ഒരു സ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി പൂർണ്ണമായും ഭക്ഷണം ഉപേക്ഷിക്കുന്ന ഒരു രീതി ഒരിക്കലും ചെയ്യരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഗുരുതരമാക്കും.