മുടി വളരുന്നില്ല എന്ന പ്രശ്നത്തെക്കാൾ ഉപരി വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത്തരത്തിലുള്ള തലമുടി സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്ന നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നല്ല മാർഗ്ഗം പരിചയപ്പെടാം. പ്രധാനമായും ഒരു എണ്ണയാണ് ഇതിനുവേണ്ടി ഉണ്ടാക്കുന്നത് മറ്റുള്ള എണ്ണകളെപ്പോലെ കാച്ചി എടുക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.
മുടി കൊഴിയാതിരിക്കാൻ പുതിയ മുടിയിഴകൾ ധാരാളമായി വളർന്നുവരുന്നതിനുവേണ്ടി ഈ എണ്ണ നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനുവേണ്ടി ഏറ്റവും അത്യാവശ്യമായുള്ള ഒരു വസ്തുവാണ് കരിംജീരകം. കരിഞ്ചീരകം മുടി വളർച്ചയ്ക്ക് വളരെയധികം പ്രയോജനകരമായ ഒരു വസ്തുവാണ്. നിങ്ങൾ തലയിൽ തേക്കാൻ എടുക്കുന്ന എണ്ണ ഏത് തന്നെയാണ് എങ്കിലും, ഇതിലേക്ക് ഒരു സ്പൂൺ കരിംജീരകം പൊടിച്ചത് ചേർത്തു കൊടുക്കാം.
ശേഷം കരിഞ്ചീരകത്തിന്റെ നേർപകുതി അളവ് ഉലുവ പൊടിച്ചത് കൂടി മിക്സ് ചെയ്യാം. ഇവ രണ്ടും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വച്ചശേഷം ഇതിലേക്ക് അല്പം കുരുമുളകുപൊടി കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ഈ മിക്സ് നല്ല ഒരു ഗ്ലാസ് കുപ്പിയിലേക്ക് മാറ്റാം. മൂടി ഉറപ്പുള്ള ഒരു ഗ്ലാസ് ബോട്ടിൽ വേണം എടുക്കാൻ.
ശേഷം ഒരു പാത്രത്തിൽ വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കുക. ഇതിലേക്ക് ഈ കുപ്പി ഇട്ടു കൊടുക്കാം. പാത്രത്തിലെ വെള്ളത്തിന്റെ ചൂട് പോകുന്നത് വരെയും കുപ്പി ഇതിൽ തന്നെ വച്ചിരിക്കണം. കുപ്പിയെടുത്ത് ഒരു ഇരുട്ടുള്ള മുറിയിൽ ഒന്നോ രണ്ടോ ആഴ്ചയോളം സൂക്ഷിച്ചു വയ്ക്കാം. ഇപ്പോൾ ഇത് നിങ്ങൾക്ക് തലയിൽ ഉപയോഗിക്കാനുള്ള നല്ല ഒരു എണ്ണയായി മാറിയിരിക്കും.