വീട്ടിൽ പലപ്പോഴായി എലിയുടെ ശല്യം അനുഭവപ്പെടാത്ത ആളുകൾ ഉണ്ടോ ചെറിയ വീടുകളിൽ ആണെങ്കിലും വലിയ വീടുകൾ ആണെങ്കിലും എലി എന്നത് ഭയങ്കരമായി ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ്. നമ്മുടെ ഭക്ഷണം സൂക്ഷിച്ച് വച്ചിരിക്കുന്ന ഭാഗങ്ങളിലും വീടിന്റെ പല സൈഡിലും ആയി വന്നുപോകുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഭക്ഷണപദാർത്ഥങ്ങൾ കേടുവരുന്നതിന് ഇവയുടെ സാന്നിധ്യം തന്നെ കാരണമാകാം.
ഈ ഭക്ഷണം നമ്മുടെ വയറിലേക്ക് ചെല്ലുമ്പോഴും നാം വലിയ രോഗികളായി മാറാനുള്ള സാധ്യതകളുണ്ട്. എലിയുടെ മൂത്രം പോലും വീടിന് ചുറ്റുവശത്തായിട്ടുള്ള വെള്ളത്തിൽ വീഴുമ്പോൾ ഇത് എലിപ്പനി വരുത്താനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ എലികളെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്തിയോടിക്കാം. ഇത്തരത്തിൽ എലികളെ തുരത്തുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ തന്നെ ചെറിയ ഒരു സൂത്രപ്പണി ചെയ്താൽ.
മതി. നിങ്ങളും ഒരിക്കലെങ്കിലും ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കിയാൽ മനസ്സിലാകും എലികൾ പിന്നീട് ആ വശത്തേക്ക് പോലും വരാറില്ല എന്നുള്ളത്. ഇത്തരത്തിൽ എലികളെയും അവയുടെ നിഴലിനെ പോലും നശിപ്പിക്കുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. പ്രധാനമായും ഇതിനെ ആവശ്യമായ ഉള്ളത് രണ്ട് പാരസെറ്റമോൾ ഗുളികയാണ്. പനി വരുന്ന സമയത്ത് നാം കഴിക്കാറുള്ള മരുന്നാണ് ഇത്.
ഈ രണ്ടു ഗുളിക അരിപ്പൊടിയോ കടലമാവ് ചേർത്ത് കുഴച്ചെടുക്കണം. ഇതിനായി ആദ്യമേ ഗുളിക പൊടിച്ചെടുക്കേണ്ടതും ആവശ്യമാണ്. കുഴച്ചെടുത്ത ഈ മാവ് രൂപത്തിലുള്ളത് ചെറിയ ഉരുളകളാക്കി മാറ്റാം. ശേഷം എലിയുടെ ശല്യം സ്ഥിരമായി ഉണ്ടാകാറുള്ള ഭാഗങ്ങളിൽ ഒരു ചിരട്ടയിലോ മറ്റോ ആക്കി വയ്ക്കാം. ഒരുതവണ എലി ഇതൊന്നു ഭക്ഷിച്ചാൽ മതി, പിന്നീട് എലികളെ ഒന്നിനെ പോലും ആ പ്രദേശത്ത് കാണില്ല.