പായസം കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. പായസം ഏത് തരത്തിൽ ഉണ്ടാക്കിയാലും അത് കഴിക്കുന്നതിനായി എല്ലാവരും ഓടിയെത്തും. എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് കൊണ്ട് ഒരു പായസം ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടും. ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് പായസത്തിന് ആവശ്യമായ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റിവെക്കുക. അതിനുശേഷം അതേ പാനിലേക്ക് ഒരു കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുത്ത് വഴറ്റിയെടുക്കുക. ക്യാരറ്റ് വെന്തു വരുമ്പോൾ മാറ്റിവയ്ക്കുക. അതിന് ശേഷം ഒരു കപ്പ് റവ കുറച്ചു നെയ്യും ചേർത്ത് വറുത്തെടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഒന്നര കപ്പ് പാൽ ഒഴിച്ചു ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഏലക്കായും ചേർത്ത് കൊടുക്കുക.
ശേഷം പാല് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വഴന്നു വച്ചിരിക്കുന്ന ക്യാരറ്റ്, റവ ചേർത്ത് കൊടുക്കുക. അതിനുശേഷം ക്യാരറ്റ്, റവ നല്ലതുപോലെ വേവിച്ചെടുക്കുക. ക്യാരറ്റ്, റവ നല്ലതുപോലെ വെന്ത് പാല് കുറുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം പഞ്ചസാര എല്ലാം അലിഞ്ഞു പായസം കുറുകി വന്നതിനുശേഷം ഇറക്കി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർക്കുക. അതിനുശേഷം പഞ്ചസാര അലിഞ്ഞ് ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒട്ടും തന്നെ കട്ടകളില്ലാതെ അലിയിച്ചു എടുക്കുക. ശേഷം അതിലേക്ക് പുറത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.